കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നോക്ക സംവരണം വരുമാനപരിധി 6ലക്ഷമാക്കുന്നു

  • By Lakshmi
Google Oneindia Malayalam News

ദില്ലി: പിന്നോക്കക്കാര്‍ക്കുള്ള സംവരണത്തിന്റെ വരുമാനപരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തു. വരുമാനപരിധി 6ലക്ഷമായി ഉയര്‍ത്താനാണ് ശുപാര്‍ശ, നിലവില്‍ നാലര ലക്ഷം രൂപയാണ് പരിധി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ വരുമാന പരിധി 6ലക്ഷമാക്കണമെന്നാണു ശുപാര്‍ശ. സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് കേന്ദ്രമന്ത്രിസഭയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.

മേല്‍ത്തട്ട് പരിധി മെട്രോ നഗരങ്ങളില്‍ 12 ലക്ഷമായും ഗ്രാമങ്ങളില്‍ ഒന്‍പത് ലക്ഷമായും ഉയര്‍ത്തണമെന്നാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ധനമന്ത്രി പി ചിദംബരം അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ ഉപസമിതി ഇക്കാര്യം നിരാകരിക്കുകയായിരുന്നു.

Anti Reservation Protest

വിദ്യാഭ്യാസ, തൊഴില്‍ മേഖലയിലെ സംവരണത്തിന് പുതിയ തീരുമാനം ബാധകമായിരിക്കും. കഴിഞ്ഞ ജൂണില്‍ സാമൂഹ്യക്ഷേമ വകുപ്പ് മേല്‍ത്തട്ട് പരിധി ഉയര്‍ത്തണമെന്ന് കാണിച്ച് കേന്ദ്ര മന്ത്രിസഭക്ക് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ കടുത്ത ഭിന്നത രൂപപ്പെട്ടതിനെ തുടര്‍ന്ന് ഉപസമിതിയെ നിയോഗിക്കുകയായിരുന്നു. ക്രീമിവെയര്‍ പരിധി 12 ലക്ഷമാക്കണമെന്ന് കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവിയും വീരപ്പ മൊയ്‌ലിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പുതിയ തീരുമാനത്തോടെ ആറു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുടെ മക്കള്‍ക്കും സംവരണാനുകൂല്യങ്ങള്‍ ലഭിക്കും. അതേസമയം, മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കും തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം വേണമെന്ന ആവശ്യത്തിന് ഈ തീരുമാനം ആക്കംകൂട്ടും.

മേല്‍ത്തട്ട് പരിധി നാലര ലക്ഷം മാത്രമായതിനാല്‍ പല സംവരണ തസ്തികകളും നികത്താന്‍ കഴിയുന്നില്ലെന്ന് ദേശീയ പിന്നാക്ക കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2008ലാണ് സംവരണ പരിധി 4.5 ലക്ഷമാക്കിയത്. നാലു വര്‍ഷം കൂടുമ്പോള്‍ സംവരണ പരിധി പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 1993ല്‍ ഒരു ലക്ഷവും 2004ല്‍ ഇത് 2.5 ലക്ഷവുമായിരുന്നു.

English summary
OBCs earning over Rs 6 lakh annually will not be eligible for reservations in jobs and education with a group of ministers on Friday deciding to raise the 'creamy layer' bar from Rs 4.50 lakh as part of the revision done every four years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X