സ്ത്രീധനപീഡനം: ഒറീസ മന്ത്രി രാജിവച്ചു

സ്ത്രീധനം കൂടുതല്‍ ചോദിച്ച് ഭര്‍ത്താവും കുടുംബവും നിരന്തരം പീഡിപ്പിക്കുകയാണെന്ന് മൊഹന്തിയുടെ മരുമകള്‍ വര്‍ഷ വ്യാഴാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മന്ത്രി മൊഹന്തി, ഭാര്യ പ്രീതിലത, മകനും വര്‍ഷയുടെ ഭര്‍ത്താവുമായ രാജശ്രീ മൊഹന്തി, മകള്‍ രൂപാശ്രീ എന്നിവര്‍ക്കെതിരെ ബാലസോര്‍ പോലീസ് കേസെടുക്കുകയായിരുന്നു.
വര്‍ഷയുടെ ആരോപണവും കേസും നിയമസഭയില്‍ ബജറ്റ്സമ്മേളനത്തിനിടെ വലിയ പ്രശ്നമായി മാറി. മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവെച്ചു. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. താന്‍ നിരപരാധിയാണെന്നും എന്നാല്‍ ധാര്‍മികതയുടെ പേരില്‍ രാജിവെക്കുകയാണെന്നും മൊഹന്തി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഞ്ചുതവണ എംഎല്‍എ ആയ മൊഹന്തി ബാസ്ത മണ്ഡലത്തില്‍ നിന്നാണ് അവസാനവട്ടം ജയിച്ചുകയറിയത്. 2000 മുതല്‍ മന്ത്രിയാണ്. നഗരവികസനം, ഭവനനിര്‍മാണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നുണ്ടായിരുന്നു.
2012 ജൂണ്‍ 24നാണ് വര്‍ഷയും രാജശ്രീയും തമ്മിലുള്ള വിവാഹം നടന്നത്. 10 ലക്ഷം രൂപയും വീട്ടുപകരണങ്ങളും വിവാഹസമയത്ത് തന്റെ മാതാപിതാക്കള്‍ നല്‍കിയിരുന്നെന്ന് വര്‍ഷയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ 25 ലക്ഷം രൂപയും ഒരു സ്കോര്‍പ്പിയോ കാറും കൂടി വേണമെന്ന് ഭര്‍തൃമാതാവ് ആവശ്യപ്പെടുകയായിരുന്നുവത്രേ.
താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ , അമ്മ പറഞ്ഞത് അനുസരിക്കാനാണ് ഭര്‍ത്താവും ഭര്‍തൃപിതാവും ഉപദേശിച്ചതെന്നും ഇതിനിടെ കഴിഞ്ഞ 13ന് തന്നെ തട്ടിക്കൊണ്ടു പോയി കൊല്ലാന്‍ ശ്രമം നടന്നുവെന്നും വര്‍ഷയുടെ പരാതിയിലുണ്ട്. തന്റെ കുടുംബാംഗങ്ങള്‍ ് എത്തിയാണ് അജ്ഞാതരില്‍നിന്ന് രക്ഷിച്ചതെന്നും തുടര്‍ന്ന് താന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നും വര്‍ഷ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications