Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ വിലയില്‍ രണ്ടു രൂപയുടെ കുറവ്

ദില്ലി: അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന് വില കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ പെട്രോള്‍ വിലയില്‍ രണ്ടു രൂപയുടെ കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പ്രാദേശികനികുതിയും വാറ്റും കൂടാതെയാണ് രണ്ടു രൂപയുടെ കുറവ് വരുത്തിയത്. ഫലത്തില്‍ കേരളത്തിലെ കുറവ് രണ്ടു രൂപ 50 പൈസയോളം വരും. ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില അര്‍ധരാത്രിയോടു കൂടി നിലവില്‍ വന്നു.

ആഭ്യന്തരവിപണിയും അന്താരാഷ്ട്രവിപണിയും തമ്മിലുള്ള ഏറ്റക്കുറച്ചില്‍ ഒഴിവാകുന്നതുവരെ ഡീസല്‍ വിലയില്‍ പ്രതിമാസം 50 പൈസയുടെ വ്യത്യാസമുണ്ടാക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പക്ഷേ, പാര്‍ലമെന്റ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നുവേണം അനുമാനിക്കാന്‍. ക്രൂഡ് ഓയിലിന് വില കുറഞ്ഞതിനെ തുടര്‍ന്ന് സബ്ഡിസിഡി നഷ്ടത്തില്‍ രണ്ടു രൂപ 62 പൈസയുടെ കുറവാണുണ്ടായിട്ടുള്ളത്.

Petrol Price Cut

കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ രണ്ടു തവണ വര്‍ധനവ് വരുത്തിയതിനുശേഷമാണ് ഇപ്പോള്‍ ഈ കുറവ് വരുത്തിയിട്ടുള്ളത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവും എണ്ണക്കമ്പനികളെ വിലകുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കി.

സംസ്ഥാനത്തെ പുതിയ നിരക്കുകള്‍: തിരുവനന്തപുരം 70.53, കൊല്ലം: 70.90, ആലപ്പുഴ: 70.49, പത്തനംതിട്ട: 70.74, കോട്ടയം: 70.49, ഇടുക്കി: 70.91, തൃശൂര്‍: 70.46, പാലക്കാട്: 70.87, മലപ്പുറം: 70.77, കോഴിക്കോട്: 70.56, വയനാട്: 71.05, കണ്ണൂര്‍: 70.46, കാസര്‍ക്കോട്: 70.86

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+