ഇന്ത്യയില്‍ ഏകീകൃത ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വരുന്നു

100 അഥവാ 108 എന്ന നമ്പറായിരിക്കും ഇന്ത്യയിലെ ഏകീകൃത ഹെല്‍പ്പ് ലൈന്‍ നമ്പറായി തിരഞ്ഞെടുക്കുക എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ എവിടെ നിന്ന് വിളിച്ചാലും ജനങ്ങള്‍ക്ക അവരുടെ പരാതികള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. ഇപ്പോള്‍ 100 പോലീസിലേക്കും 101 അഗ്‌നി ശമന സേനയുടെ എമര്‍ജന്‍സി നമ്പറാണ്. എന്നാല്‍ ഇനിമുതല്‍ 100 അഥവാ 108 എമര്‍ജന്‍സി നമ്പറായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ ടെലികോം അതോറിറ്റി അറിയിച്ചു.
ലോകത്തിലെ പല രാജ്യങ്ങള്‍ക്കും ഏകീകൃത ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സംവിധാനമുണ്ട്. എളുപ്പത്തില്‍ ഡയല്‍ ചെയ്യാവുന്നതും ഓര്‍ത്തിരിക്കാവുന്നതുമായ മൂന്നക്ക സംഖ്യയാണ് എമര്‍ജന്‍സി നമ്പറായി ഉപയോഗിക്കുന്നത്. എളുപ്പത്തില്‍ ഓര്‍ത്തിരിക്കാവുന്നതും പോലീസിന്റെ സേവനത്തിനായി ഉപയോഗിക്കുന്ന 100 ആയിരിക്കും രാജ്യത്തിന്റ ഏകീകൃത നമ്പറായി തിരഞ്ഞെടുക്കുക എന്നും ട്രായ് അറിയിച്ചു.
ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറായ 181 ന്റെ സേവനം രാജവ്യാപകമാക്കാനും തീരുമാനിച്ചിരുന്നു. പൊലീസ് എമര്‍ജന്‍സി നമ്പര്‍ ഒഴിച്ചാല്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും എമര്‍ജന്‍സി നമ്പറുകളും വ്യത്യസ്തമാണ്. ഇതൊഴിവാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പൊലീസ് എമര്‍ജന്‍സി നമ്പരായ 100പോലും ചില സ്ഥലങ്ങളില്‍ പ്രവര്‍ത്തന രഹിതമാണ്. ഇതുമൂലമാണ് ഇത്തരത്തിലുള്ളൊരു തീരുമാനം ആഭ്യന്തരമന്ത്രാലയം കൈകൊണ്ടത്. എല്ലാവിധ ജിഎസ്എം, സിഡിഎ എ മൊബൈലുകളും ലാന്‍ഡ് ലൈനുകളും അത്യാഹിത നമ്പര്‍ ഡയല്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications