Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കന്‍ പ്രശ്നം:തമിഴ്നാട്ടിലെ കോളജുകള്‍ പൂട്ടി

ചെന്നൈ: ലങ്കന്‍ പ്രശ്നത്തെച്ചൊല്ലിയുള്ള വിദ്യാര്‍ഥി സമരത്തെ തുടര്‍ന്നു തമിഴ്നാട്ടിലെ കോളജുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. 18നു സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കി സമരം നടത്താന്‍ വിദ്യാര്‍ഥികളുടെ ഏകോപന സമിതി തീരുമാനിച്ച സാഹചര്യത്തില്‍ കോളജുകള്‍ അടയ്ക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളോട് ഇന്നലത്തെന്നെ ഒഴിയണമെന്ന് കോളജ് അധികൃതര്‍ നിര്‍ദേശം നല്‍കി. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍ ഒഴിയാന്‍ ഇന്നു കൂടി സമയം നല്‍കി. കാമ്പസുകള്‍ കേന്ദ്രീകരിച്ച് ലങ്കന്‍ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കാതിരിക്കാനാണ് നടപടി. തമിഴ്നാട്ടിലെ 40 കോളജുകളിലെ വിദ്യാര്‍ഥികള്‍ സമരമുഖത്താണ്.

സര്‍വകലാശാലകളിലെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അനിശ്ചിതകാലത്തേക്ക് മാററി. ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷനല്‍ പരീക്ഷകള്‍ക്കെല്ലാം ഈ ഉത്തരവ് ബാധകമാണെന്ന് മദ്രാസ് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഏപ്രിലില്‍ നടത്താനിരുന്ന പരീക്ഷകളാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. വിദൂര വിദ്യാഭ്യാസകേന്ദ്രം വഴിയുള്ള കോണ്‍ടാക്ട് ക്ളാസുകളും മാറ്റിവെച്ചിട്ടുണ്ട്. സ്വയംഭരണാവകാശമുള്ള ചില കോളജുകളില്‍ മോഡല്‍ പരീക്ഷ നടക്കുന്ന സമയമാണിത്. അത്തരം സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാക്കി.

Srilanka

കോളജ് എഡ്യുക്കേഷന്‍ ഡയറക്ടറേറ്റില്‍നിന്ന് ഫോണ്‍വഴിയാണ് നിര്‍ദേശം കിട്ടിയതെന്ന് മദ്രാസ് കൃസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ആര്‍ ഡബ്ളിയു അലക്സാണ്ടര്‍ പറഞ്ഞു. അടിയന്തര സെനറ്റ് യോഗം വിളിച്ചുകൂട്ടിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ചയായി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലാണ്. ചെന്നൈ ലയോള കോളജില്‍ തുടങ്ങിയ സമരങ്ങള്‍ ദിവസങ്ങള്‍ക്കകം സംസ്ഥാന വ്യാപകമാകുകയായിരുന്നു.

ശ്രീലങ്കയില്‍ തമിഴ് വംശീയ കൂട്ടക്കൊലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ പിന്തുണക്കണമെന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും ഏറെ നാളായി ആവശ്യപ്പെട്ട് വരികയായിരുന്നു. നരഹത്യയ്ക്കു ലങ്കന്‍ സര്‍ക്കാരിനെതിരെ നടപടി, കുറ്റവാളികള്‍ക്കു രാജ്യാന്തര കോടതിയില്‍ വിചാരണ എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കടുത്ത വിദ്യാര്‍ഥി പ്രക്ഷോഭത്തിന് സംസ്ഥാനം സാക്ഷ്യംവഹിച്ചത് 1965ലെ ഹിന്ദി വിരുദ്ധ സമരസമയത്താണ്.

അതേസമയം, പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ളെങ്കില്‍ കടുത്ത നടപടിക്ക് മടിക്കില്ളെന്ന മുന്നറിയിപ്പുമായി ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി രംഗത്തത്തെിയത് കേന്ദ്രസര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. നടപടിയെടുക്കാന്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ മന്ത്രിസഭയില്‍നിന്ന് പിന്മാറുമെന്ന് കരുണാനിധി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ യു.എസ് കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ പിന്തുണയ്ക്കണമെന്നാണ് ആവശ്യം. യുപിഎയില്‍ രണ്ടാമത്തെ വലിയ കക്ഷിയായ ഡിഎംകെയ്ക്ക് ലോക്സഭയില്‍ 17 അംഗങ്ങളാണുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+