മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ഡിഎംകെ

ഡി എം കെ യുടെ പിന്‍തുണ പിന്‍വലിച്ചാല്‍ യു പി എ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. കേന്ദ്ര മന്ത്രി സഭയില്‍ ഡി എം കെക്ക് ഒരു കേന്ദ്രമന്ത്രിയും യൂണിയന്‍ കൗണ്‍സിലില്‍ നാലു മന്ത്രിമാരുമാണുള്ളത്. 18 അംഗങ്ങളുള്ള ഡി എം കെ ലോകസഭയില്‍ യി പി എ മുന്നണിയുടെ പ്രധാന കക്ഷിയാണ്.
ശ്രീലങ്കന്‍ സേന തമിഴരുടെ മേല്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് എതിരെ ഐക്യരാഷ്ട്ര സഭയില്‍ കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ പിന്‍തുണച്ച് വോട്ടു ചെയ്യണം എന്നതാണ് ഡി എം കെയുടെ ആവശ്യമെന്ന് കരുണാനിധി അറിയിച്ചു. ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജ്പക്‌സെ നടത്തിയ യുദ്ധക്കുറ്റത്തിനെതിരായി യു എന്‍ മനുഷശ്യാവകാശ കൗണ്‍സിലില്‍ കൊണ്ടു വരുന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിക്കണമെന്ന് ഡി എം കെ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications