കാറില്‍ പീഡനശ്രമം; യുവതി പുറത്തേയ്ക്ക് ചാടി

ദില്ലിയിലെ അമന്‍ വിഹാറില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം നടന്നത്. കരോള്‍ബാഗിലെ ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്ന പെണ്‍കുട്ടി രാത്രി പത്തുമണിയോടെ ജോലികഴിഞ്ഞ് മുബാറക്പൂരിലെ വീട്ടിലേയ്ക്ക് പോകാനായി ഓട്ടോറിക്ഷയില്‍ കയറി.
പൊടുന്നനെ രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ നിന്ന് വലിച്ചിറക്കി കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. കാറിലെ സംഗീതത്തിന്റെ ശബ്ദം കൂട്ടി വച്ച ശേഷം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. അക്രമികളെ നേരിട്ട പെണ്‍കുട്ടി കാറില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
നിലത്തുവീണ പെണ്‍കുട്ടിയുടെ കാലിലൂടെ കാറ് കയറിയിറങ്ങി. അതോടെ അക്രമികള്‍ കാറുമായി സ്ഥലം വിടുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയവരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അക്രമികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.












Click it and Unblock the Notifications