കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറില്‍ പീഡനശ്രമം; യുവതി പുറത്തേയ്ക്ക് ചാടി

  • By Lakshmi
Google Oneindia Malayalam News

Sexual Harassment
ദില്ലി: ഓടിക്കൊണ്ടിരുന്ന കാറില്‍ മാനഭംഗശ്രമം നടക്കുന്നതിനിടെ പെണ്‍കുട്ടി പുറത്തേയ്ക്ക് ചാടി. കാറിനടിയില്‍പ്പെട്ട് കാലൊടിഞ്ഞ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി ജോലികഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.

ദില്ലിയിലെ അമന്‍ വിഹാറില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം നടന്നത്. കരോള്‍ബാഗിലെ ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്ന പെണ്‍കുട്ടി രാത്രി പത്തുമണിയോടെ ജോലികഴിഞ്ഞ് മുബാറക്പൂരിലെ വീട്ടിലേയ്ക്ക് പോകാനായി ഓട്ടോറിക്ഷയില്‍ കയറി.

പൊടുന്നനെ രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ നിന്ന് വലിച്ചിറക്കി കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. കാറിലെ സംഗീതത്തിന്റെ ശബ്ദം കൂട്ടി വച്ച ശേഷം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. അക്രമികളെ നേരിട്ട പെണ്‍കുട്ടി കാറില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.

നിലത്തുവീണ പെണ്‍കുട്ടിയുടെ കാലിലൂടെ കാറ് കയറിയിറങ്ങി. അതോടെ അക്രമികള്‍ കാറുമായി സ്ഥലം വിടുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയവരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അക്രമികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

English summary
A 24 year old woman managed to foil a rape attempt, jumping out of a moving car in which she was dragged in by two acquaintances as she was on her way home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X