ജോര്‍ജ്ജിന്റെ വിപ്പ് അംഗീകരിക്കില്ല:കോണ്‍. എംഎല്‍എ

ജോര്‍ജ്ജിനെതിരെ നടപടി വേണമെന്ന കാര്യത്തില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവരും വി.ഡി. സതീശന്‍, ഷാഫിപറമ്പില്‍ എന്നിവരും കടുത്ത നിലപാട് സ്വീകരിച്ചു. പി.സി. ജോര്‍ജ് നല്‍കുന്ന വിപ്പ് അംഗീകരിക്കില്ലെന്നു വി.ഡി. സതീശന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നല്‍കുന്ന വിപ്പ് അംഗീകരിക്കാം. ഇല്ലാതെ ഇയാള്‍ പറയുന്നതു കേള്‍ക്കില്ല. ഇദ്ദേഹത്തെപ്പോലുള്ളവരെ താങ്ങുന്നവര്‍ നാറും. ഇയാളുമായി ഇനി തങ്ങള്‍ക്കു യാതൊരു ബന്ധവും ഉണ്ടാവില്ല-സതീശന്‍ പറഞ്ഞു.
ജോര്‍ജിന്റെ നടപടികള്‍ യുഡിഎഫിനു നാണക്കേടായിട്ടുണ്ടെന്നു ഷാഫിപറമ്പിലും വ്യക്തമാക്കി. ജോര്‍ജിന്റെ നടപടി കോണ്‍ഗ്രസിനാണു ക്ഷീണം ഉണ്ടാക്കുന്നത്. കേരള കോണ്‍ഗ്രസ് ഇയാളെ നിയന്ത്രിക്കണം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു വരെ അയോഗ്യത കല്‍പ്പിക്കുമെന്നാണു ജോര്‍ജ് പറഞ്ഞുനടക്കുന്നത്. ജോര്‍ജ് ഇനിയും അനാവശ്യങ്ങള്‍ വിളിച്ചുപറയും. അതു സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കും-എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.
ജോര്‍ജ് എല്ലാ അതിരുകളും വിട്ടാണു പ്രവര്‍ത്തിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പറഞ്ഞുവിലക്കാനെ നമുക്കു കഴിയുകയുള്ളു. പറയേണ്ട രീതിയിലെല്ലാം പറഞ്ഞിട്ടുണ്ട്. ശാസിച്ചിട്ടുണ്ട്. പൊതു പ്രവര്‍ത്തനരംഗത്തുള്ളവര്‍ മാന്യതപുലര്‍ത്തണണെമന്നു പലപ്രാവശ്യം പറഞ്ഞു. എന്നിട്ടും അനുസരിച്ചിട്ടില്ല. നടപടിയെടുക്കേണ്ടത് അവരുടെ പാര്‍ട്ടിയാണ്. കെപിസിസി പ്രസിഡന്റുമായി ആലോചിച്ചു വേണ്ടത് ചെയ്യാം- മുഖ്യമന്ത്രി ഉറപ്പു നല്‍കി.












Click it and Unblock the Notifications