പാകിസ്ഥാനെ ഒരുപാഠം പഠിപ്പിക്കാന്‍ സമയമായി ബിജെപി
ദില്ലി: അഫ്സല് ഗുരു വിഷയത്തില്‍ പാകിസ്താന് പാസാക്കിയ പ്രമേയത്തിനെതിരെ ബി.ജെ.പി രംഗത്ത്. പാര്‍ലമെന്റ് ആക്രമണത്തെ ന്യായീകരിച്ചു കൊണ്ടും അഫ്സല് ഗുരുവിന്റെ വധശിക്ഷയെ എതിര്‍ത്തുകൊണ്ടുമാണ് പാകിസ്ഥാന് ദേശിയ അസംബ്ലിയില്‍ പ്രമേയം പാസാക്കിയത്.
പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാന്‍ സമയമായെന്നും ബി ജെ പി പറഞ്ഞു. അഫ്സല് വിഷയത്തില്‍ പാക് ദേശിയ അസംബ്ലി പ്രമേയം പാസാക്കിയതിനെതിരെ നിരവധി ബി ജെ പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രമേയം പാകിസ്താന്റെ രാഷ്ട്രീയ ഔദ്യാഗിക പ്രസ്താവയാണെന്നും ഇത് ഇന്ത്യക്കെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നതാണെന്നും ബി ജെ പി മുതിര്‍ന്ന നേതാവ് അരുണ്‍ജെയ്റ്റലി പറഞ്ഞു. ഇന്ത്യന്‍ സൈനികരെ വധിച്ച് മൃതദേഹം വികൃതമാക്കിയതടക്കം ഇന്ത്യയില്‍ പാക് നടത്തിയ ആക്രമണങ്ങളെ മാറ്റി നിര്‍ത്തി അഫ്സല് ഗുരുവിന്റെ വധശിക്ഷയെ എതിര്‍ക്കുന്ന നിലപാട് വ്യക്തമാക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.
പ്രമേയത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശക്തമായ ഭാഷയില്‍ തന്നെ പാകിസ്താനോട് പ്രതികരിക്കണമെന്നും സിങ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിരവധി തവണ സഭ തടസ്സപ്പെട്ടിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications