കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനെ ഒരുപാഠം പഠിപ്പിക്കാന്‍ സമയമായി ബിജെപി

  • By Leena Thomas
Google Oneindia Malayalam News

ദില്ലി: അഫ്‌സല്‍ ഗുരു വിഷയത്തില്‍ പാകിസ്താന്‍ പാസാക്കിയ പ്രമേയത്തിനെതിരെ ബി.ജെ.പി രംഗത്ത്. പാര്‍ലമെന്റ് ആക്രമണത്തെ ന്യായീകരിച്ചു കൊണ്ടും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ എതിര്‍ത്തുകൊണ്ടുമാണ് പാകിസ്ഥാന്‍ ദേശിയ അസംബ്ലിയില്‍ പ്രമേയം പാസാക്കിയത്.

പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാന്‍ സമയമായെന്നും ബി ജെ പി പറഞ്ഞു. അഫ്‌സല്‍ വിഷയത്തില്‍ പാക് ദേശിയ അസംബ്ലി പ്രമേയം പാസാക്കിയതിനെതിരെ നിരവധി ബി ജെ പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Pakistan Flag

പ്രമേയം പാകിസ്താന്റെ രാഷ്ട്രീയ ഔദ്യാഗിക പ്രസ്താവയാണെന്നും ഇത് ഇന്ത്യക്കെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നതാണെന്നും ബി ജെ പി മുതിര്‍ന്ന നേതാവ് അരുണ്‍ജെയ്റ്റലി പറഞ്ഞു. ഇന്ത്യന്‍ സൈനികരെ വധിച്ച് മൃതദേഹം വികൃതമാക്കിയതടക്കം ഇന്ത്യയില്‍ പാക് നടത്തിയ ആക്രമണങ്ങളെ മാറ്റി നിര്‍ത്തി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ എതിര്‍ക്കുന്ന നിലപാട് വ്യക്തമാക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.

പ്രമേയത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശക്തമായ ഭാഷയില്‍ തന്നെ പാകിസ്താനോട് പ്രതികരിക്കണമെന്നും സിങ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിരവധി തവണ സഭ തടസ്സപ്പെട്ടിരുന്നു.

English summary
Using strong words to condemn the resolution by Pakistan’s Parliament on Afzal Guru, BJP today said the time has come to teach the neighbouring country a lesson but did not spell out what this entails.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X