കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാപ്പയെ വൈദികനാക്കിയത് പ്രണയനൈരാശ്യം!

  • By Lakshmi
Google Oneindia Malayalam News

Pope Francis
ബ്യൂണസ് ഐറിസ്: ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദൈവവഴിയിലേയ്ക്കു തിരിയാന്‍ കാരണമായതു പ്രണയനിരാസം മൂലമാണെന്ന് വെളിപ്പെടുത്തല്‍. എഴുപത്തിയാറുകാരിയായ അമേലിയ ഡാമൊന്‍ടി ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൗമാരപ്രായത്തില്‍ ജോര്‍ജ് മരിയോ ബെര്‍ഗോളിയോ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും തനിയ്ക്ക് അത് നിരസിക്കേണ്ടിവരുകയും ചെയ്തുവെന്ന് അമേലിയ പറയുന്നു. തന്നെ വിവാഹം കഴിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ പുരാഹിതനാകുമെന്ന് അന്നുതന്നെ അദ്ദേഹം പറഞ്ഞിരുന്നുവെന്നും അമേലിയ പറയുന്നു.

ബെര്‍ഗോളിയോ വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ രണ്ടുപേര്‍ക്കും 12 വയസ്സായിരുന്നുവത്രേ പ്രായം. കാര്യമറിഞ്ഞ അമേലിയയുടെ വീട്ടുകാര്‍ ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പു പ്രകടിപ്പിച്ചു. അതുകൊണ്ടുതന്നെ അമേലിയയ്ക്ക് ഈ അഭ്യര്‍ത്ഥന സ്വീകരിക്കാനും കഴിഞ്ഞില്ല.

ബ്യൂണസ് ഐറിസിനു സമീപമുള്ള ഫ്‌ളോറസിലെ വീട്ടില്‍വച്ചാണ് അമേലിയ പഴയകഥകള്‍ പറഞ്ഞത്.

ചെറുപ്പത്തില്‍ അദ്ദേഹം എനിക്ക് ഒരു കത്തു തന്നു. ഞാന്‍ മറുപടി നല്‍കിയില്ല. കത്തില്‍ ചുവന്ന മേല്‍ക്കൂരയുള്ള ഒരു വീടിന്റെ ചിത്രവും വരച്ചിരുന്നു. വിവാഹശേഷം എനിക്കുവേണ്ടി വാങ്ങുന്ന വീടാണതെന്നും പറഞ്ഞിരുന്നു.

എന്നാല്‍ എന്റെ മാതാപിതാക്കള്‍ എന്നെ അദ്ദേഹത്തില്‍നിന്ന് അകറ്റി. ഞങ്ങള്‍ തമ്മില്‍ അടുക്കാതിരിക്കാനും ശ്രമിച്ചു. പിന്നീട് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ല രണ്ടു കുട്ടികള്‍ തമ്മിലുള്ള നിഷ്‌കളങ്കവും പരിശുദ്ധവുമായ അടുപ്പമാണ് അന്നുണ്ടായത്- അമേലിയ പറഞ്ഞു.

വീട്ടില്‍ കണ്ട മാതൃക പിന്തുടര്‍ന്ന് ഒരു കുടുംബമുണ്ടാക്കാനുള്ള ആഗ്രഹംകൊണ്ടാകാം അദ്ദേഹം അന്നു വിവാഹഭ്യര്‍ഥന നടത്തിയത്. ആ പ്രായത്തില്‍ പ്രേമത്തെപ്പറ്റിയൊന്നും അറിയില്ലായിരുന്നെന്നും മുതിര്‍ന്ന ശേഷമാണ് താന്‍ പ്രേമത്തെപ്പറ്റി മനസിലാക്കിയതെന്നും അമേലിയ പറഞ്ഞു.

English summary
A former child sweetheart of Pope Francis has claimed that he went on to become a catholic priest after she turned down his marriage proposal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X