Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ലങ്കയ്‌ക്കെതിരേ വോട്ട് ചെയ്‌തേക്കും

ദില്ലി: കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഡി എം കെ വീണ്ടും രംഗത്ത്. ജനീവയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയ്‌ക്കെതിരായി കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്ന പാര്‍ട്ടിയുടെആവശ്യം ശക്തമാകുന്നു.

ശ്രീലങ്കന്‍ സേന തമിഴ് വംശജര്‍ക്കെതിരായി നടത്തിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്ന് ഡിഎംകെ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ തുടരുന്ന കാര്യം പുനരാലോചിക്കുമെന്നും ഡി.എം.കെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രമേയത്തില്‍ അനുകൂലിക്കുന്ന കാര്യം യു പി എ സര്‍ക്കാര്‍ പരിഗണിയ്ക്കാനാണ് സാധ്യതയെന്ന് ധനകാര്യമന്ത്രി പി ചിദംബരം തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്.

DMK
പ്രമേയത്തെ ഇന്ത്യ പിന്‍തുണച്ചില്ലെങ്കില്‍ 18 അംഗങ്ങളുള്ള ഡി.എം.കെ പിന്തുണ പിന്‍വലിക്കുകയും സര്‍ക്കാറിന്റെ നിലനില്‍പ് അപകടത്തിലാകുമെന്നും പറഞ്ഞിരുന്നു. യു.പി.എയിലെ രണ്ടാമത്തെ സഖ്യകക്ഷിയായ ഡിഎംകെ. പിന്‍തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാകും.

ശ്രീലങ്കയില്‍ എല്‍ടിടിഇയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി നടന്ന പോരാട്ടത്തില്‍ തമിഴ് വംശജര്‍ക്കെതിരായി വ്യാപകമായി അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയാണ് മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക പ്രമേയം അവതരിപ്പിച്ചത്. അമേരിക്ക അവതരിപ്പിക്കുന്ന പ്രമേയത്തെക്കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ടാകാം അതില്‍ ആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ഡിഎംകെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ ശ്രിലങ്കയ്‌ക്കെതിരായാണ് വോട്ടു രേഖപ്പെടുത്തിയത്.

എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ സൈന്യം കസ്റ്റഡിയിലെടുത്തശേഷം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതാണ് ശ്രീലങ്കന്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകാന്‍ കാരണം. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ചാനല്‍ ഫോര്‍ ടെലിവിഷനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

പ്രമേയത്തില്‍ തമിഴരുടെ വികാരങ്ങള്‍ പരിഗണിച്ചുകൊണ്ടു മാത്രമേ പ്രധാനമന്ത്രി തീരുമാനമെടുക്കൂ എന്ന് കേന്ദ്രമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. ശ്രീലങ്കന്‍ തമിഴരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.

വിഷയത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഇന്ത്യ സമ്മര്‍ദംചെലുത്തണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. ഡി എം കെയുടെ സംഖ്യകക്ഷിയായ തമിഴ് ഈഴം സപ്പോര്‍ട്ടര്‍സ് ഓര്‍ഗാനിസേഷന്റെ(TESO) നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായ സമരങ്ങള്‍ നടത്തിവരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+