കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജിന്റെ ചീഫ് വിപ്പ് സ്ഥാനം തെറിക്കുമോ?

Google Oneindia Malayalam News

George Congress
കോട്ടയം: പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നു മാറ്റണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് എമ്മില്‍ ശക്തമാകുന്നു. പാര്‍ട്ടി നേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്, ഡോ.കെസി ജോസഫ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.

ഞായറാഴ്ച ചേരുന്ന നിയമസഭാകമ്മിറ്റിയും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സൂചനയുണ്ട്. ഉത്തരവാദപ്പെട്ട പോസ്റ്റിലിരുന്ന് പിസി ജോര്‍ജിനെ നിലവാരമില്ലാത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. പാര്‍ട്ടിയിലെ പതിനഞ്ച് എംഎല്‍എമാരില്‍ ആറു പേരെങ്കിലും ഈ അഭിപ്രായക്കാരാണ്.

പിസി ജോര്‍ജിനെ ചീഫ്‌വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയാണെങ്കിലും പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കണമെന്ന അഭിപ്രായമാണ് പിജെ ജോസഫിനുള്ളത്. എല്ലാവരെയും വെറുപ്പിക്കുന്ന ജോര്‍ജ് കെഎം മാണിയുടെ പ്രതിച്ഛായയ്ക്കും കളങ്കം വരുത്തുന്നുണ്ട്.

ഗണേഷ് കുമാര്‍ വിഷയവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് സഭയിലെ മുതിര്‍ന്ന അംഗം കെആര്‍ ഗൗരിയമ്മയ്‌ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യെ ഒട്ടുമിക്ക എംഎല്‍എമാരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഗണേഷ്‌കുമാറിനെ എങ്ങനെയെങ്കിലും താഴെയിറക്കിയാല്‍ മന്ത്രിയാകാമെന്ന് പിസി ജോര്‍ജ് സ്വപ്‌നം കാണുന്നുണ്ട്. കെഎം മാണി വിഭാഗത്തില്‍ എന്തെങ്കിലും പൊട്ടിത്തെറിയുണ്ടായാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി അറിയാം. ഈ ബോധം തന്നെയാണ്‌ തോന്ന്യാസം വിളിച്ചുപറയാന്‍ ജോര്‍ജിന് കരുത്തുപകരുന്നതും.

English summary
Government chief whip P C George's tongue-lashing has not gone down well with the leaders of his own party, the Kerala Congress (Mani).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X