Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നു

Parvez Ashraf
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ കാലാവധി തികച്ച് ചരിത്രം കുറിയ്ക്കുന്നു. 1947ല്‍ സ്വതന്ത്ര പാകിസ്ഥാന്‍ രൂപീകൃതമായതിനു ശേഷം ആദ്യമായാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇതാണ് ജനാധിപത്യത്തിന്റെ നേട്ടമെന്നും പ്രധാനമന്ത്രി രാജ പര്‍വേശ് അഷ്‌റഫ് പറഞ്ഞു.

അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയതോടെ ഇനി ഇടക്കാല ഭരണ സംവിധാനത്തിനു രൂപം നല്‍കി രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങും. മെയ് മാസത്തിലാണ് അടുത്ത തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ട്ടിക്ക് അധികാരം കൈമാറുമ്പോള്‍ അത് പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യും മുഖ്യ പ്രതിപക്ഷ കക്ഷിയായ പിഎംഎല്‍എന്‍ പാര്‍ട്ടിയും ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. മേയ് മാസത്തില്‍ സമാധാനപരമായ പൊതുതിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് ഇടക്കാല സര്‍ക്കാരിന്റെ പ്രധാന ദൗത്യം.

നിലവിലുള്ള പാര്‍ലമെന്റ് കാലാവധി പൂര്‍ത്തിയാക്കിയതില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ആഹ്ലാദവും അഭിമാനവും പിപിപി എംപി യാസ്മിന്‍ റഹ്മാന്‍ പാര്‍ലമെന്റിന്റെ അന്‍പതാമതു സമ്മേളനത്തില്‍ അറിയിച്ചു.

സുപ്രിം കോടതി വിധിയെ തുടര്‍ന്ന് അധികാരം രാജിവെച്ച യൂസഫ് റാസ ഗിലാനിയുടെ പിന്‍തിടര്‍ച്ചക്കാരനായാണ് രാജ പര്‍വേശ് അഷറഫ് അധികാരത്തില്‍ കയറിയത്. രാജ്യത്തു ജനാധിപത്യം ശക്തമാകുന്നതിനും, പാകിസ്ഥാനിലെ പ്രവിശ്യകള്‍ക്കു സ്വയം ഭരണാധികാരം അടക്കമുള്ള ഒട്ടേറെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും കഴിഞ്ഞത് കാലാവധി പൂര്‍ത്തിയായ സര്‍ക്കാരിന്റെ നേട്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+