അംബാസിഡര്‍ക്ക് നയതന്ത്ര പരിരക്ഷയില്ല: കോടതി
ദില്ലി: ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡര്‍ ഡാനിയേല മാന്‍സിനിക്ക് നയതന്ത്രപരിരക്ഷ അവകാശപ്പെടാനാകില്ലെന്ന് സുപ്രിം കോടതി. ഇന്ത്യന്‍ നിയമവ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടാണ് കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികരെ തിരിച്ചുകൊണ്ടുവരാമെന്ന് കോടതിയ്ക്ക് ഉറപ്പ് നല്‍കിയത്.
ഈ ഉറപ്പാണ് ലംഘിയ്ക്കപ്പെട്ടത്. അതുകൊണ്ടു തന്നെ സ്ഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. നാവികര്‍ തിരിച്ചെത്തേണ്ട അവസാന തിയ്യതി 18ാം തിയ്യതിയായിരുന്നു. എന്തുകൊണ്ട് അവര്‍ തിരിച്ചെത്തുന്നില്ലെന്ന കാര്യത്തില്‍ സത്യവാങ് മൂലം കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇറ്റാലിയന്‍ പ്രതിനിധി അതിനു തയ്യാറായില്ല.

നാവികരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്ന പ്രശ്‌നമില്ലെന്നാണ് ഇറ്റലിയുടെ പുതിയ നിലപാട്. പ്രശ്‌നം അന്താരാഷ്ട്ര കോടതിയാണ് പരിഹരിക്കേണ്ടതെന്ന് അഭിഭാഷകന്‍ മുകുള്‍ രോഹ്ത്തഗി കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം അംഗീകരിയ്ക്കാന്‍ തയ്യാറായില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാന്‍സിനിയോട് രാജ്യം വിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നാവികരെ ഇന്ത്യയിലെത്തിക്കാനുള്ള സമയപരിധി 22 വരെ നീട്ടികൊടുത്തിട്ടുണ്ട്. ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് ഏപ്രില്‍ രണ്ടിന് വീണ്ടും പരിഗണിയ്ക്കും.












Click it and Unblock the Notifications