കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈടെക് മോഷണസംഘം കോഴിക്കോട് പിടിയില്‍

  • By Leena Thomas
Google Oneindia Malayalam News

Arrest
കോഴിക്കോട്: കേരളം സ്വര്‍ണ്ണത്തിന്റെ നാടാണെന്ന് മനസ്സിലാക്കി ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് എത്തിയ ഹൈടെക് മോഷണ സംഘം കോഴിക്കോട് പിടിയില്‍. കേരളത്തിലെ സ്ത്രീകളുടെ ആഭരണ കൊതിയാണ് തങ്ങളെ ഇങ്ങോട്ടെത്തിച്ചതെന്ന് പിടിയിലായ അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പറഞ്ഞു.

ദില്ലി സ്വദേശികളായ മുഹമ്മദ് ഷക്കീല്‍, നൗഷാദ് അലി എന്നിവരാണ് നഗരത്തിലെ വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ കവര്‍ച്ചാ സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലിസിന് മനസ്സിലായത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 11 മാല മോഷണക്കേസിലെ പ്രതികളാണ് ഇരുവരും.

ദില്ലിയിലെ സ്വര്‍ണ്ണ വ്യാപാരിയായ ഹാജി സോണിയാണ് സംഘത്തിന്റെ നേതാവ്. മോഷ്ടാക്കളെ സര്‍വ ചെലവും നല്‍കി വിമാനമാര്‍ഗം കേരളത്തിലേക്ക് അയയ്ക്കുകയാണ് ഹാജിസോണി ചെയ്യുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡി.സി.പി. കെ.ബി. വേണുഗോപാല്‍ എന്നിവര്‍ പറഞ്ഞു.

കവര്‍ച്ച നടത്താനായി ദില്ലിയില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് ഇവര്‍ കേരളത്തിലെത്തിച്ചേരുന്നത്. തികച്ചും ആസൂത്രിതമായാണ് ഇവരുടെ മോഷണ രീതി. കേരളത്തിലെത്തുന്ന സംഘത്തിന് യാത്ര ചെയ്യാനായി മൂന്ന് ബൈക്കുകളും കൊണ്ടു വന്നിട്ടുണ്ട്. രണ്ടുപേര്‍വീതമടങ്ങുന്ന ഓരോ സംഘമായാണ് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ മോഷണം നടത്തുന്നത്. ദൗത്യ നിര്‍വ്വഹണത്തിനു ശേഷം സ്വര്‍ണ്ണ ഉരുപ്പടികള്‍ സ്വര്‍ണ്ണകട്ടിയാക്കി തിരിച്ച് ദില്ലിലേക്ക് തീവണ്ടി മാര്‍ഗ്ഗം കൊണ്ടു പോവുകയാണ് ഇവരുടെ പതിവ്.

സംഘത്തലവനായ ഹാജി സോണി ഇവര്‍ക്ക് കമ്മീഷന്‍ അടിസ്ഥാനത്തില്‍ തുകയും നല്‍കും. മാലയാണ് കൊണ്ടുപോകുന്നതെങ്കില്‍ വലിയമാലയ്ക്ക് 25,000 രൂപയും ചെറിയമാലയ്ക്ക് 15,000 രൂപയും സംഘത്തലവന്‍ സംഘാംഗങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കുമെന്ന് പോലീസ് അറിയിച്ചു. ഇവരോടൊപ്പം ദില്ലിയില്‍ നിന്നും എത്തിയ മറ്റ് സംഘാംഗങ്ങള്‍ക്കായുള്ള തിരച്ചില്‍ നടന്നു വരികയാണെന്നും ദില്ലിയിലെ പ്രധാന കണ്ണിയായ ഹാജി സോണിയെ അറസ്റ്റു ചെയ്യാന്‍ കേരള പോലീസ് ഡല്‍ഹി പോലീസിന്റെ സഹായം തേടുമെന്നും കമ്മീഷണര്‍ അറിയിച്ചു.

English summary
A Delhi-based jewellery designer found a lucrative 'business' opportunity in Malayalis' craze for gold. He hired chain-snatchers and flew them down-with all expenses paid-to the state, police said here on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X