ജോര്‍ജ് അതിര് ലംഘിക്കുന്നു: സ്പീക്കര്‍

എല്‍ഡിഎഫ് അംഗം സുനില്‍കുമാറിനെതിരേ ജോസഫ് വാഴക്കന്‍ നല്‍കിയ പരാതിയിലും സ്പീക്കര്‍ തീരുമാനം പ്രഖ്യാപിച്ചു. പിസി ജോര്‍ജിനെതിരേ ചെരുപ്പോങ്ങിയ സുനില്‍കുമാര്‍ സഭയില്‍ ഗുരുതരമാ അച്ചടക്ക ലംഘനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ശക്തമായ ഭാഷയില്‍ താക്കീത് നല്‍കാന്‍ തീരുമാനിച്ചു.
എന്നാല്‍ ജോര്‍ജിനെതിരേയുള്ള നടപടി എത്തിക്‌സ് കമ്മിറ്റി വിട്ടതിനെ പ്രതിപക്ഷം എതിര്‍ത്തു. നടപടി വൈകിക്കുന്നതിനുവേണ്ടിയാണിത്. പിസി ജോര്‍ജ് പാതാളത്തോളം തരതാഴ്ന്നു കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. പിസി ജോര്‍ജിനെതിരേ കോണ്‍ഗ്രസിനുള്ളിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിലും പ്രതിപക്ഷ കക്ഷികള്‍ക്കിടയിലും ശക്തമായ എതിര്‍പ്പുയരുന്നുണ്ട്. ചീഫ് വിപ്പ് സ്ഥാനത്തുനിന്നും ജോര്‍ജിനെ മാറ്റണമെന്ന് ഭരണപക്ഷത്തുള്ള പലരും പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.












Click it and Unblock the Notifications