കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ ചെക്ക് ജൂലൈവരെ ഉപയോഗിക്കാം: റിസര്‍വ് ബാങ്ക്

  • By Jasmin
Google Oneindia Malayalam News

Cheque
മുംബൈ:പഴയ മാതൃകയിലുള്ള ചെക്കുകള്‍ 2013 ജൂലൈ 31വരെ ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക് ഉത്തരവ്. ചെക്ക് ട്രങ്കേഷന്‍ രീതിയില്‍ തയാറാക്കിയ ചെക്കുകള്‍ മാര്‍ച്ച് 31വരെ ഉപയോഗിക്കാവൂ എന്ന നിബന്ധനയാണ് നീട്ടി നല്‍കിയിരിക്കുന്നത്. 2013 ജൂണില്‍ ചേരുന്ന അവലോകനയോഗം തീയതി വീണ്ടും നീട്ടി നല്‍കേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കും.

പഴയ ചെക്കുകള്‍ ഉപയോഗിക്കാനുള്ള കാലാവധി നീട്ടിയ കാര്യം ബാങ്കിടപാടുകാരെ അതത് ബാങ്കുകള്‍ എസ്എംഎസ് മുഖേനയോ മററ് മാര്‍ഗങ്ങളിലൂടെയോ അറിയിക്കണമെന്നും ബാങ്ക് മേധാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ പഴയ മാതൃകയിലുള്ള ചെക്കുകളുടെ കാലാവധി 2012 ഡിസംബറില്‍ തീരുമെന്ന് പ്രഖ്യാപിച്ച ശേഷം മാര്‍ച്ച് 31വരെ നീട്ടി നല്‍കിയതാണ് ഇപ്പോള്‍ ജൂലൈ 31വരെ ആക്കിയിരിക്കുന്നത്.

പുതുതായി നല്‍കുന്ന ചെക്കുകള്‍ ചെക്ക് ട്രങ്കേഷന്‍ രീതിയിലുള്ളതാണെന്ന് ഉറപ്പാക്കേണ്ടത് ബാങ്കുകളുടെ കടമയാണെന്നും ഉത്തവരിലുണ്ട്. ബാങ്ക് വായ്പയുടെ തിരിച്ചടവിനും ഇഎംഐ അടക്കാനുമുള്ള പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ ഇനി മുതല്‍ സ്വീകരിക്കേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഡെബിറ്റ് സൗകര്യങ്ങള്‍ നിലവില്‍ വന്നതിനാലാണിതെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ചെക്ക് ക്‌ളിയറന്‍സടക്കമുള്ള കാര്യങ്ങള്‍ ലളിതമായും വേഗത്തിലും പൂര്‍ത്തിയാക്കാവുന്ന രീതിയിലാണ് പുതിയ ചെക്കുകളുടെ രൂപകല്‍പന. ഇത് രാജ്യവ്യാപകമായി നിലവില്‍ വരുന്നതോടെ ഇടപാട് അടക്കമുള്ള ബാങ്കിങ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും വേഗത്തിലുമാകും. കേരളത്തിലെ പ്രമുഖ ബാങ്കുകള്‍ പുതിയ മാതൃകയിലുള്ള ചെക്കുകള്‍ 2010 മുതല്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.

English summary
The RBI today asked banks to issue new cheque books only under the new format and gave them time till July-end to withdraw the old format cheques
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X