കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിസ്ഥാന നിരക്ക് കാല്‍ശതമാനം കുറച്ചു

Google Oneindia Malayalam News

മുംബൈ: അടിസ്ഥാന പലിശനിരക്കുകളില്‍ കാല്‍ശതമാനം കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാം തവണയാണ് നിരക്കുകളില്‍ കുറവ് വരുത്തുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന പണ-വായ്പാനയ അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.

ബാങ്കുകള്‍ക്ക് പണം കടം നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് ശേഖരിയ്ക്കുന്ന റിപ്പോ നിരക്ക് 7.75 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി കുറച്ചു. ബാങ്കുകള്‍ അധികം വരുന്ന പണം റിസര്‍വ് ബാങ്കിന് കൊടുക്കുമ്പോള്‍ ലഭിക്കുന്ന് റിവേവ്‌സ് റിപ്പോ നിരക്കിലും ഈ മാറ്റം ബാധകമായിരിക്കും. പക്ഷേ, കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

RBI Governor

നിരക്കുകളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് ഈ നാമമാത്രമായ കട്ടിന് കേന്ദ്രബാങ്ക് തയ്യാറായതെന്ന സൂചനയുണ്ട്.

റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയത് വായ്പാ പലിശനിരക്കുകളില്‍ പ്രതിഫലിക്കാനുള്ള സാധ്യത കുറവാണ്. രാജ്യത്തിന്റെ വികസനത്തിന് കുറഞ്ഞ പലിശനിരക്കുകള്‍ അത്യാവശ്യമാണെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ നയം. പക്ഷേ, പണപ്പെരുപ്പ നിരക്ക് വെട്ടിക്കുറയ്ക്കാതെ പലിശനിരക്ക് മാത്രം കുറയ്ക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന വാദമാണ് റിസര്‍വ് ബാങ്കിനുള്ളത്.

English summary
India's central bank on Tuesday cut its benchmark policy rate by 25 basis points for the second time since the start of the year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X