കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിന് യുപിഎ തെരഞ്ഞെടുപ്പിനെ പേടിക്കുന്നു?

Google Oneindia Malayalam News

ദില്ലി: ഒരുകൊല്ലം മുന്‍പേ തെരഞ്ഞെടുപ്പ് നടക്കാനുളള ഏത് സാധ്യതയെയും പേടിക്കുന്ന ഒരു യുപിഎയെയാണ് ദില്ലിയില്‍ നിന്നുള്ള കാഴ്ചകളില്‍ ലഭിക്കുന്നത്. 2014 ന് മുന്‍പ് പൊതുതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതകള്‍ തല്‍ക്കാലം നിലവിലില്ലെങ്കിലും എന്തിനാണ് യുപിഎ തെരഞ്ഞെടുപ്പിനെ ഇത്രമാത്രം പേടിക്കുന്നത് എന്ന ചോദ്യമാണ് കരുണാനിധിയുടെ മന്ത്രിസഭയില്‍ നിന്നുള്ള പിന്മാറ്റം ഉയര്‍ത്തുന്നത്. ശ്രീലങ്കന്‍ പ്രശ്‌നത്തിലെ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് ഡിഎംകെ യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് വീണ്ടും ഒരു തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ വരുന്നത്. എന്നാലും യുപിഎ മാത്രമല്ല, ഒരു കക്ഷിയും തെരഞ്ഞെടുപ്പിന് തയ്യാറല്ല എന്ന ചിത്രമാണ് തലസ്ഥാനത്തുനിന്നും ലഭിക്കുന്നത്.

40 എംപിമാരുള്ള ഡിഎംകെയും എസ്പിയും കൂടി വിചാരിച്ചാല്‍ ഒരു തെരഞ്ഞെടുപ്പിനുള്ള വകുപ്പ് ഒപ്പിക്കാനൊക്കെ പറ്റും എന്നുണ്ടെങ്കിലും തല്‍ക്കാലും അതിനുള്ള സാധ്യതകളും കാണുന്നില്ല. കോണ്‍ഗ്രസ് എന്തായാലും ഒരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നിലയിലാണെന്ന് കരുതാന്‍ പോലും തല്‍ക്കാലം കഴിയില്ല. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും പൊതു തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിച്ചാല്‍ കോണ്‍ഗ്രസ്സിനെ ഒട്ടു കുറ്റം പറയാനും കഴിയില്ല. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും തെലുങ്കാന, പശ്ചിമബംഗാള്‍ തുടങ്ങിയ പേരുകള്‍ കോണ്‍ഗ്രസ്സിന്റെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്.

india

സര്‍ക്കാര്‍ ദുര്‍ബലമാണെന്നും തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും പുറത്തുപറയുന്നുണ്ടെങ്കിലും ബിജെപിയും അത്രമാത്രം ആത്മവിശ്വാസത്തിലാണ് എന്നൊന്നും കരുതാനാവില്ല. കര്‍ണാടകയില്‍ പാര്‍ട്ടിയുടെ നില തീരെ ഭദ്രമല്ല. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒളിഞ്ഞും തെളിഞ്ഞും നരേന്ദ്രമോഡിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നു എന്നതൊഴിച്ചുനിര്‍ത്തിയാല്‍ കാതലായ തയ്യാറെടുപ്പൊന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് തെരഞ്ഞെടുപ്പിനായി ഇനിയും തുടങ്ങിയിട്ടില്ല. ദില്ലി, മധ്യപ്രദേശ്, ഛത്തീസ്ഖഡ് തെരഞ്ഞെടുപ്പുകളില്‍ ശക്തി കാണിക്കാന്‍ കഴിഞ്ഞാല്‍ അത് പൊതു തെരഞ്ഞെടുപ്പിന് ചെറുതല്ലാത്ത മൈലേജാവും പാര്‍ട്ടിക്ക് നല്‍കുക.

സ്വതന്ത്ര എംപിമാര്‍ എന്തായാലും നേരത്തെയുള്ള തെരഞ്ഞെടുപ്പിന് അനുകൂലമാകാന്‍ വഴിയില്ല. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്, അണ്ണാ ഡിഎംകെ, സമാജ് വാദി പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നേരത്തെയായാലും സ്വാഗതം ചെയ്യാം എന്ന നിലയിലാണ്. ശ്രീലങ്കന്‍ വിഷയത്തില്‍ ചെറിയ മൈലേജ് കിട്ടിയെങ്കിലും തമിഴ്‌നാട്ടില്‍ അത് വോട്ടാക്കി മാറ്റാന്‍ ഡിഎംകെയ്ക്ക് കഴിയും എന്ന് ഇനിയും ഉറപ്പില്ല. മായാവതിയുടെ ബിഎസ്്പിക്കും കഴിഞ്ഞ തവണത്തെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കാമെന്ന് അമിതമായ ആത്മവിശ്വാസമൊന്നുമില്ല.

കേരളത്തിലെ ഭരണവിരുദ്ധ തരംഗം മുതലാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം. ഇറ്റാലിയന്‍ നാവികരുടെ കാര്യത്തിലെ പരാജയം മുതല്‍ ഭരണകക്ഷിയിലെ പടലപ്പിണക്കങ്ങള്‍ വരെ ഇടതിന് അനുകൂലമാകുമെന്ന് കരുതുന്നതില്‍ തെറ്റില്ല. ബംഗാളില്‍ ദീദിപ്രഭാവത്തെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേരളം ഇത്തവണ ഇടതിനെ കൈവിടില്ല എന്ന് കരുതാം.

English summary
Congress and the BJP are not quite ready for an early elections scenario in the center,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X