പാലത്തില്‍ നിന്നും ബസ് മറിഞ്ഞു, 37 മരണം
മുംബൈ: പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിജില്ലയുടെ ഭാഗമായ ഖെഡിനടുത്തുവെച്ച് പാലത്തില്‍ നിന്ന് ബസ് താഴേക്കു വീണ് 37 പേര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ബസ്സിന്റെ ഡ്രൈവറും ഉള്‍പ്പെടുന്നു. ഗോവയില്‍ നിന്നും മുംബൈയിലേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 2.30ഓടു കൂടിയാണ് അപകടമുണ്ടായത്.
പാലത്തിനുമുകളില്‍ നിന്നും നിയന്ത്രണം വിട്ട ബസ്സ് ജഗ്ബുദി നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഏതാനും വിദേശസഞ്ചാരികളും ബസ്സില്‍ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരില്‍ ഒരു റഷ്യാക്കാരനും ഉള്‍പ്പെട്ടതയാണ് വിവരം. പരിക്കേറ്റവരെ ഖെഡ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ്സിന്റെ ഡ്രൈവര്‍ മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നതെന്നും സംശയിക്കുന്നുണ്ട്. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.












Click it and Unblock the Notifications