കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് പ്രതിസന്ധി; തെരഞ്ഞെടുപ്പിന് ബിജെപി

Google Oneindia Malayalam News

manmohan-sonia
ദില്ലി: ശ്രീലങ്കന്‍ വിഷയത്തില്‍ കടുത്ത നിലപാട് വേണമെന്ന ആവശ്യവുമായി ദ്രാവിഡ മുന്നേറ്റ കഴകം യു പി എ വിട്ടതോടെ കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഡിഎംകെ കൈയൊഴിയുന്നതോടെ യു പി എയുടെ അംഗബലം 232 ആയി കുറഞ്ഞു. 539 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 270 പേരുടെ പിന്തുണയാണ് വേണ്ടത്. യു പി എ ന്യൂനപക്ഷമായെങ്കിലും പുറത്തുനിന്നും പിന്തുണക്കുന്ന സമാജ് വാദി, ബി എസ് പി, ആര്‍ ജെ ഡി, ജെ ഡി എസ് എന്നീ പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സാധിച്ചേക്കും.

ഡി എം കെ മുന്നണി വിട്ട സാഹചര്യത്തില്‍ പൊതു തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി അറിയിച്ചു. എന്നാല്‍ കരുണാനിധിയുടെ തീരുമാനത്തോട് പ്രതികരിക്കാന്‍ യു പി എ അധ്യക്ഷ സോണിയാഗാന്ധി വിസമ്മതിച്ചു. സര്‍ക്കാരിന് യാതോരു പ്രതിസന്ധിയും ഇല്ലെന്നും മുന്നണി മുന്നോട്ടുതന്നെ പോകുമെന്നും ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പറഞ്ഞു. കരുണാനിധിയുടെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഏതുവിധേനയും കരുണാനിധിയെ അനുനയിപ്പിക്കാനും സര്‍ക്കാരിനെ സംരക്ഷിക്കാനുമുള്ള നീക്കത്തിലാണ് കേന്ദ്രം. ജനീവ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി തിരിച്ച പ്രതിനിധിയെ ഇന്ത്യ തിരിച്ചുവിളിച്ചു. യു എന്നിന്റെ ജനീവ കണ്‍വെന്‍ഷനിലാണ് ശ്രീലങ്കയ്‌ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്നത്. അതേസമയം പ്രമേയത്തെക്കുറിച്ച് ഇന്ത്യന്‍ നിലപാടില്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ശ്രീലങ്കന്‍ വിഷയം ലോക്‌സഭയില്‍ വീണ്ടും ചര്‍ച്ചചെയ്യും. പാര്‍ലിമെന്ററി കാര്യ മന്ത്രി കമല്‍നാഥാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താനായി കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ദില്ലിയില്‍ ചേരുന്നുണ്ട്.

നേരത്തെ ശ്രീലങ്കന്‍ വിഷയത്തില്‍ കടുത്ത നിലപാട് വേണമെന്ന ആവശ്യത്തോട് അനുഭാവപൂര്‍വ്വമുള്ള നിലപാട് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് യു പി എയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഡിഎംകെ മുന്നണി വിട്ടത്. അഞ്ച് മന്ത്രിമാരെയും പിന്‍വലിക്കുമെന്ന് അറിയിച്ച കരുണാനിധി പുറത്തുനിന്നും സര്‍ക്കാരിനെ പിന്തുണക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

English summary
DMK pulls out of UPA, Finance minister chidambaram feels government is stable, will continue in power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X