പരാതിയില്ലെന്ന് യാമിനി: പ്രതിപക്ഷം ഇറങ്ങിപ്പോയി

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നല്‍കാനാകില്ല എന്നായിരുന്നു ഇക്കാര്യത്തില്‍ സ്പീക്കറുടെ നിലപാട്. കുടുംബപ്രശ്‌നങ്ങള്‍ സഭയിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അടിയന്തരപ്രമേയത്തിനുള്ള നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് നല്ലതാണോ എന്ന് എല്ലാവരും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗണേഷിനെതിരെ താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് യാമിനി തങ്കച്ചിയുടെ കത്ത് മുഖ്യമന്ത്രി സഭയില്‍ വായിക്കുകയായിരുന്നു.
എന്നാല്‍ ഗാര്‍ഹീക പീഡനത്തില്‍ പരാതി വാങ്ങിയിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ക്രിമിനല്‍ കുറ്റം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. യാമിനി തങ്കച്ചി പരാതി നല്‍കിയെന്ന് പറഞ്ഞത് ചീഫ് വിപ്പായ പി സി ജോര്‍ജ്ജാണ്. മുഖ്യമന്ത്രി പറയുന്നതാണോ അതോ ക്യാബിനറ്റ് റാങ്കിലുള്ള ചീഫ് വിപ്പ് പറയുന്നതാണോ ശരിയെന്ന് തെളിയിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പരാതി നല്‍കിയിട്ടില്ല എങ്കില്‍ എന്തുകൊണ്ടാണ് ചീഫ് വിപ്പിനെതിരെ നടപടി എടുക്കാത്തതെന്നും ചോദിച്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.












Click it and Unblock the Notifications