ആയുര്‍വേദ മരുന്ന് കഴിച്ചാല്‍ വൃക്ക രോഗം?

ലണ്ടനിലെ കിങ്‌സ് കോളെജിലെ ശാസ്ത്രജ്ഞരാണ് തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയെന്നും ഫലം ഇതാണെന്നുമുള്ള രീതിയില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ശരീരം മെലിയാനും ആസ്തമ, വാതരോഗങ്ങള്‍ തുടങ്ങിയവയ്ക്കുമെല്ലാമുപയോഗിക്കുന്ന മരുന്നുകളാണത്രേ വ്യാപകമായി രോഗകാരണമായി മാറുന്നത്. ഇപ്പോള്‍ അമേരിക്കയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം പച്ചമരുന്നുകള്‍ നിരോധിച്ചിട്ടുണ്ട്. സസ്യഭാഗങ്ങളില്‍ നിന്നെടുക്കുന്ന സത്തുകളിലെ അരിസ്‌റ്റോലോക്കിക് ആസിഡിന്റെ സാന്നിധ്യമാണേ്രത വൃക്കയുടെയും ബ്ലാഡറിന്റെയും തകരാറിന് കാരണമാകുന്നത്. ഇത്തരം മരുന്നുകള്‍ ഇന്ത്യയിലും ചൈനയിലും ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഇന്റര്‍നെറ്റ് ഷോപ്പിങിലൂടെ ഇവ ലോകത്തെമ്പാടും ലഭിയ്ക്കുന്ന സ്ഥിതിവിശേഷമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അരിസ്റ്റോലോക്കിക് ആസിഡ് നെഫ്രോപ്പതിയെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ടാണ് ശാസത്രജ്ഞര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്ക് ഈ അസുഖം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചിലരുടെ രോഗം തിരിച്ചറിയപ്പോടുമ്പോള്‍ ചിലരുടേത് തിരിച്ചറിയപ്പെടാതെ പോവുകയാവാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അരിസ്‌റ്രോലോക്കിക് ആസിഡിന്റെ ഉപയോഗത്തിനെതിരെ അവബോധം ഉണ്ടാക്കുന്നതിലൂടെ മാത്രമേ ഈ അവസ്ഥ തരണം ചെയ്യാന്‍ കഴിയുകയുള്ളുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇന്ത്യയിലുപയോഗിക്കുന്ന പല ആയുര്‍വേദ മരുന്നുകളിലും അരിസ്‌റ്റോലോക്കിക് ആസിഡിന്റെ സാന്നിധ്യമുണ്ട്. ഇവ ഒരു അളവില്‍ കൂടുതല്‍ കഴിയ്ക്കുന്നത് ഗുരുതരമായ വൃക്ക കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും. ഇക്കാര്യത്തില്‍ ആളുകള്‍ ബോധവാന്മാരാകാനിടയില്ല, അതിനാല്‍ ആരോഗ്യവിദഗ്ധര്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്- ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഗ്രഹാം ലോര്‍ഡ് പറയുന്നു.












Click it and Unblock the Notifications