കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണുങ്ങളെ ശല്യം ചെയ്യാത്തവരില്ലെന്ന് ശരത് യാദവ്

Google Oneindia Malayalam News

Shard Yadav
ദില്ലി: ഒരിക്കലെങ്കിലും പെണ്ണുങ്ങളെ ശല്യം ചെയ്യാത്തവരില്ലെന്ന ജനതാദള്‍ നേതാവ് ശരത് യാദവിന്റെ പ്രസ്താവന വിവാദമാകുന്നു. ഇന്ത്യയില്‍ പെണ്ണുങ്ങളെ ശല്യം ചെയ്യുന്നത് നിയമം പോലെയാണെന്നും ചിലപ്പോഴെങ്കിലും ഇങ്ങനെ ചെയ്യാത്തവരില്ലെന്നുമായിരുന്നു ശരത് യാദവിന്റെ പരാമര്‍ശം. ബലാത്സംഗ കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കു വധശിക്ഷ ഉള്‍പ്പെടെ കര്‍ശനമായ വ്യവസ്ഥകളോടെ സ്ത്രീപീഡന വിരുദ്ധ ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ തുറന്നുപറച്ചില്‍ എന്നതാണ് രസകരം.

സാധാരണ ആളുകളെ കുറ്റവാളിയാക്കാന്‍ പോന്നതാണ് സ്ത്രീപീഡന വിരുദ്ധ ബില്ലെന്നായിരുന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. ഖജുരാഹോയിലും കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിലുമുള്ള സ്ത്രീകളുടെ നഗ്നപ്രതിമകള്‍ തുണിയിട്ട് മൂടുമോ എന്നായിരുന്നു ലാലുവിന്റെ സംശയം. തങ്ങള്‍ വാലന്റൈന്‍ ആഘോഷത്തെ എതിര്‍ത്തപ്പോള്‍ നിങ്ങളെല്ലാവരും കളിയാക്കി, ഇപ്പോഴിതാ രാജ്യം പാശ്ചാത്യ സംസ്‌കാരത്തിന് അടിമകളായി മാനഭംഗ കുറ്റങ്ങള്‍ക്ക് കാരണമാകുന്നു - ശിവസേന എംപി ആനന്ദ് ഗംഗാറാമിന്റെ പരാതി ഇങ്ങനെ.

സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണം, പിന്തുടര്‍ന്നു ശല്യംചെയ്യല്‍, ഒളിഞ്ഞുനോട്ടം തുടങ്ങിയ കുറ്റങ്ങള്‍ക്കും കടുത്ത ശിക്ഷ നല്‍കുന്നതാണ് പുതിയ സ്ത്രീപീഡന വിരുദ്ധ ബില്‍. ലോക്‌സഭ ബില്‍ ഏകകണ്ഠമായ പാസാക്കി. ഇനി രാജ്യസഭയിലും ബില്‍ പാസ്സായാല്‍ രാഷ്ടപതിയുടെ അംഗീകാരത്തോടെ നിയമമാകും. ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി സര്‍വകക്ഷി യോഗത്തിലെ തീരുമാന പ്രകാരം 18 വയസ്സാക്കി. ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമം, ഇന്ത്യന്‍ തെളിവുനിയമം, ക്രിമിനല്‍ നടപടി ചട്ടം, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള നിയമം തുടങ്ങിയവയില്‍ ഭേദഗതിയോടെയാണ് പുതിയ ബില്‍ അവതരിപ്പിച്ചത്. മാനഭംഗ, കൂട്ടമാനഭംഗ കേസുകളില്‍ കുറ്റവാളികള്‍ക്കു കുറഞ്ഞത് 20 വര്‍ഷം കഠിന തടവോ ജീവപര്യന്തം തടവോ ശിക്ഷിക്കാന്‍ വ്യവസ്ഥയുണ്ട്. ആസിഡ് ആക്രമണ സംഭവങ്ങളില്‍ കുറ്റവാളികള്‍ക്കു കുറഞ്ഞതു 10 വര്‍ഷം തടവിന് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനം, പിന്തുടര്‍ന്നു ശല്യംചെയ്യല്‍, ഒളിഞ്ഞുനോട്ടം തുടങ്ങിയവ ആവര്‍ത്തിച്ചാല്‍ ജാമ്യമില്ലാ കുറ്റമായി മാറും.

English summary
Loksabha passed much awaited criminal law amendment bill punishment for crimes against women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X