യുവിയുടെ കാന്‍സര്‍: ദൈവത്തോട് ചോദിക്കും- സച്ചിന്‍

യുവരാജ് സിംഗിന് കാന്‍സറാണ് എന്ന് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പറഞ്ഞു. തുടര്‍ന്ന് യുവരാജും ധോണിയും 2012 ലോകകപ്പിലെ ഓര്‍മകള്‍ പങ്കുവെച്ചു. സ്വതവേ അധികം സംസാരിക്കാത്ത ധോണി ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ചപ്പോള്‍ വികാരാധീനനായതായി യുവരാജ് ഓര്‍മിച്ചു. പുറത്താകാതെ 57 റണ്‍സെടുത്ത് അന്നത്തെ മത്സരത്തില്‍ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായിരുന്നു യുവി.
പ്രധാനപ്പെട്ട ഇന്ത്യന്‍ താരങ്ങളെല്ലാം അണിനിരന്ന വേദിയിലായിരുന്നു യുവരാജിന്റെ പുസ്തക പ്രകാശനം. സച്ചിനും ധോണിക്കുമൊപ്പം വിരാട് കോലി, ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, പൂജാര, രഹാനെ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ചടങ്ങിനെത്തിയിരുന്നു.
2012 ലോകകപ്പിനിടെ യുവരാജിന്റെ മുറിയിലെത്തിയ താന്‍ അവിടെ കുറെ മരുന്നുകള്‍ കണ്ടു. കാര്യം തിരക്കിയപ്പോള്‍ തനിക്ക് കാന്‍സറാണ് എന്നായിരുന്നു യുവരാജിന്റെ മറുപടി. എന്നാല്‍ യുവി തന്നെ കളിയാക്കുകയാണെന്നാണ് കരുതിയത്. തമാശയ്ക്ക് പോലും അങ്ങനെ പറയരുതെന്ന് ഉപദേശിച്ചാണ് താന്‍ മടങ്ങിപ്പോന്നത് - കോലി ഓര്‍മിച്ചു.












Click it and Unblock the Notifications