• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊച്ചി മെട്രോയ്ക്ക് 1000 കോടി സഹായം

കൊച്ചി: കൊച്ചി മെട്രോയ്ക്ക് ആയിരം കോടി രൂപയുടെ വായ്പ നല്‍കാന്‍ ഫ്രഞ്ച് വികസന ഏജന്‍സി സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് ഫ്രഞ്ച് വികസന ഏജന്‍സി ഇക്കാര്യം അറിയിച്ചത്. രണ്ട് ശതമാനം പലിശയ്ക്കായിരിക്കും വായ്പ. 20 വര്‍ഷമായിരിക്കും തിരിച്ചടവ് കാലാവധി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനുമായി ഫ്രഞ്ച് വികസന ഏജന്‍സി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

ഫ്രഞ്ച് വികസന ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും അടുത്ത വര്‍ഷം ആദ്യത്തോടെ വായ്പ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചിരുന്നു. മെട്രോയ്ക്ക് വായ്പ അനുവദിക്കുന്നതിന് മുമ്പത്തെ കാര്യങ്ങള്‍ വിലിരുത്തുന്നതിനായി ഫ്രഞ്ച് വികസന ഏജന്‍സി തിങ്കളാഴ്ചയാണ് സംസ്ഥാനത്തെത്തിയത്. ഇന്ത്യ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഗൗട്ടിയര്‍ കോഹ്ലര്‍, സൗത്ത് ഏഷ്യ റീജണല്‍ ഡയറക്ടര്‍ ഓഡി ഫ്‌ലോഗ്‌നി എന്നിവരാണ് സംഘാംഗങ്ങള്‍.

5182 കോടി രൂപയാണ് സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 2170 കോടി രൂപ് സ്വകാര്യ വായ്പ വഴി കണ്ടെത്താനാണ് ശ്രമം. ഫ്രഞ്ച് വികസന ഏജന്‍സിക്കൊപ്പം തന്നെ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സിയില്‍ നിന്നും വായ്പ ലഭിക്കുമെന്നും സംസ്ഥാനം പ്രതീക്ഷിക്കുന്നു.

30 വര്‍ഷമാണ് ജൈക്ക വായ്പയുടെ തിരിച്ചടവ് കാലയളവ്. പലിശനിരക്ക് 1.4 ശതമാനമാണ്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സിയുടെ വായ്പയ്ക്ക് കാലതാമസം നേരിട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാനം ഫ്രഞ്ച് വികസന ഏജന്‍സിയെ വായ്പയ്ക്കായി സമീപിച്ചത്.

English summary
French development agency today assured 1000 crore financial aid to Kochi metro rail project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more