Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷുംയാമിനിയും വിവാഹമോചന ഹര്‍ജിയില്‍ ഒപ്പുവച്ചു

KB Ganesh Kumar and wife Yamini Thankachi
തിരുവനന്തപുരം: ഒടുവില്‍ മന്ത്രി ഗണേഷ് കുമാറും ഭാര്യ ഡോക്ടര്‍ യാമിനി തങ്കച്ചയും വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. ഗണേഷും യാമിനിയും വിവാഹമോചന ഹര്‍ജിയില്‍ ഒപ്പുവച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മന്ത്രി ഷിബു ബേബി ജോണിന്റെ വീട്ടില്‍ വച്ചാണത്രേ ഇരുവരും വിവാഹമോചന ഹര്‍ജിയില്‍ ഒപ്പുവച്ചത്.

പിരിയുന്നതിന് മുമ്പ് സ്വത്തുക്കള്‍ പങ്കുവെയ്ക്കാനും ധാരണയായിട്ടുണ്ടെന്നാണ് സൂചന. മന്ത്രി ഷിബു ബേബി ജോണ്‍, ഗണേഷിന്റെ സഹോദരീ ഭര്‍ത്താവ് ടി ബാലകൃഷ്ണന്‍ എന്നിവരുടെ മധ്യസ്ഥതയിലാണത്രേ കരാര്‍ തയാറാക്കിയത്. ഇക്കാര്യത്തില്‍ പരസ്യപ്രസ്താവന നടത്തില്ലെന്നും ഇനി പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കല്ലെന്നും യാമിനി ഉറപ്പു നല്‍കിയതായും സൂചനയുണ്ട്.

അവിഹിത ബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ കയറി മര്‍ദിച്ചുവെന്നയ്ക്കുപിന്നാലെ നടന്ന സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് ഗണേഷും യാമിനയും പിരിയാനുള്ള തീരുമാനത്തില്‍ എത്തിയത്. ഇതിനിടെ ഇടഞ്ഞു നിന്ന ഗണേഷും പിതാ് ആര്‍ ബുലകൃഷ്ണപിള്ളയും തമ്മില്‍ ഒന്നാവാനുള്ള സാഹചര്യങ്ങളും ഒത്തുവന്നിട്ടുണ്ട്.

ഗണേഷിന് അവിഹിതബന്ധത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റുവെന്ന വാര്‍ത്തയ്ക്കുപിന്നാലെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ് ആ മന്ത്രി ഗണേഷാണെന്ന് തുറന്നടിച്ചത്. പിന്നീട് യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന രീതിയിലായിരുന്നു കാര്യങ്ങള്‍ മുന്നോട്ടുപോയത്.

ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണങ്ങളുടെ സാഹചര്യത്തില്‍ യാമിനി തങ്കച്ചി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. യാമിനി തങ്കച്ചിയുടെ പരാതി ഉമ്മന്‍ചാണ്ടി മുക്കിയെന്ന ആരോപണം പ്രതിപക്ഷം കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത വന്നത്. മുമ്പൊരുവട്ടം വിവാഹമോചനത്തിന്റെ വക്കിലെത്തിയ ഇവര്‍ പിന്നീട് ഒരുമിച്ച് മൂന്നോട്ടുപോകാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+