രക്ഷിക്കുമോ സര്‍ക്കാര്‍ ആനവണ്ടിയെ?

എന്നാല്‍ ഇന്ധന വില നിര്‍ണയിക്കുന്ന കാര്യത്തില്‍ കോടതി ഇടപെടേണ്ടതില്ല എന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. ഡീസല്‍ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്കാണ്. സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് കെ എസ് ആര്‍ ടി സിയുടെ ഹര്‍ജിയെത്തുടര്‍ന്ന് ഐ ഒ സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ നികുതി ഒഴിവാക്കിയാല്‍ ലിറ്ററിന് 10 രൂപയിലധികം കുറച്ച് കെ എസ് ആര്‍ ടി സിക്ക് എണ്ണ കൊടുക്കാമല്ലോ എന്നാണ് എണ്ണക്കമ്പനികള്‍ ചോദിക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഐഒസി ഇരട്ടത്താപ്പ് കാട്ടുകയാണ്. കോടതി വിധിയുടെ ഇടക്കാല ഉത്തരവിന്മേല്‍ തമിഴ് നാട്ടില്‍ സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കേണ്ടെന്ന തീരുമാനമാണ് കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയായത്. ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയതോടെ മാസംതോറും 90 കോടി രൂപയുടെ അധിക നഷ്ടമാണ് കോര്‍പറേഷന് ഉണ്ടായത്.












Click it and Unblock the Notifications