കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷിക്കുമോ സര്‍ക്കാര്‍ ആനവണ്ടിയെ?

Google Oneindia Malayalam News

ksrtc2
തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനെയത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാരിന്റെ വക 100 കോടിയുടെ ധനസഹായം. ധനമന്ത്രി കെഎം മാണി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ കട്ടപ്പുറത്താകാതെ കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ ഇതുകൊണ്ട് സര്‍ക്കാരിന് കഴിയുമോ? നേരത്തെ സിവില്‍ സപ്ലൈസ് വഴി എണ്ണയടിക്കുക വഴി പ്രതിസന്ധിയൊഴിവാക്കി കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു ശ്രമം നടത്തിയിരുന്നു.

എന്നാല്‍ ഇന്ധന വില നിര്‍ണയിക്കുന്ന കാര്യത്തില്‍ കോടതി ഇടപെടേണ്ടതില്ല എന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. ഡീസല്‍ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്കാണ്. സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് കെ എസ് ആര്‍ ടി സിയുടെ ഹര്‍ജിയെത്തുടര്‍ന്ന് ഐ ഒ സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ നികുതി ഒഴിവാക്കിയാല്‍ ലിറ്ററിന് 10 രൂപയിലധികം കുറച്ച് കെ എസ് ആര്‍ ടി സിക്ക് എണ്ണ കൊടുക്കാമല്ലോ എന്നാണ് എണ്ണക്കമ്പനികള്‍ ചോദിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഐഒസി ഇരട്ടത്താപ്പ് കാട്ടുകയാണ്. കോടതി വിധിയുടെ ഇടക്കാല ഉത്തരവിന്മേല്‍ തമിഴ് നാട്ടില്‍ സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കേണ്ടെന്ന തീരുമാനമാണ് കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയായത്. ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയതോടെ മാസംതോറും 90 കോടി രൂപയുടെ അധിക നഷ്ടമാണ് കോര്‍പറേഷന് ഉണ്ടായത്.

English summary
Finance minister KM Mani declared 100 crore rupees financial aid to the state transport corporation, KSRTC,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X