കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്‍ വധം: ചാക്ക് രാധാകൃഷ്ണന്‍ പിടിയില്‍

Google Oneindia Malayalam News

crime1
പാലക്കാട് : മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെ കൊന്നതാണെന്ന് സഹോദരന്‍. ശശീന്ദ്രന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നും ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സഹോദരന്‍ സനല്‍കുമാര്‍ പറഞ്ഞു. തെളിവുകള്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്. ശശീന്ദ്രന്റെ ദേഹത്തുണ്ടായിരുന്ന മുറിവുകളെ കുറിച്ച് പോലീസ് അന്വേഷിച്ചില്ലെന്ന് ആരോപണമുണ്ട്. കുടുംബാംഗങ്ങളെ ചാക്ക് രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പതിനാല് തവണയാണ് ചാക്ക് രാധാകൃഷണന്‍ ശശീന്ദ്രന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയത്. പത്ത് തവണ ചാക്ക് രാധാകൃഷണന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഭീഷണിപ്പെടുത്തിയത്. നാല് തവണ ചാക്ക് രാധാകൃഷ്ണന്‍ ശശീന്ദ്രന്റെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തി എന്നും സനല്‍കുമാര്‍ പറഞ്ഞു. ശശീന്ദ്രന് പലതരത്തിലുള്ള ഭീഷണികളും ഉണ്ടായിരുന്നുവെന്ന് ഭാര്യ ടീന പറഞ്ഞു. ശശീന്ദ്രന്റെ മരണം കൊലപാതകം തന്നെയാണെന്ന് അച്ഛന്‍ വേലായുധനും പറഞ്ഞു.

ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വിഎം രാധാകൃഷ്ണനെ ഇന്നു വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിച്ചേക്കും. ഇന്നലെ സി ബി ഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പാലക്കാട് റസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്തുവരികയാണ്.

മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും 2011 രണ്ട് മക്കളെയും ജനുവരി 24ന് കഞ്ചിക്കോട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലബാര്‍ സിമന്റ്‌സിലെ അഴിമതികളുടെ ബലിയാടാവുകയായിരുന്നു ശശീന്ദ്രന്‍. ശശീന്ദ്രനിലൂടെ വിവരങ്ങള്‍ പുറത്താകുമെന്ന് ഭയന്നാണ് ഇയാളെ കൊലപ്പെടുത്തിയതാകാമെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു.

നിരവധി തവണ ഭീഷണികള്‍ ഉയര്‍ന്നിരുന്നതായി കാണിച്ച് ശശീന്ദ്രന്റെ ഭാര്യ പരാതിയും നല്‍കിയിരുന്നു. ഇതിനിടെ മലബാര്‍ സിമന്റ്‌സിലെ പല ജീവനക്കാരെയും ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു.

English summary
Sanalkumar revealed that he handed over the documents to CBI which proves his brother Shasheendran's death was a murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X