കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ സ്ത്രീകള്‍ സൂക്ഷിക്കണം: ബ്രിട്ടണ്‍

  • By Lakshmi
Google Oneindia Malayalam News

Woman Trourist
ലണ്ടന്‍: ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന ലൈംഗികപീഡന സംഭവങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിയ്ക്കുന്നു.

ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലമല്ലെന്ന് രീതിയിലുള്ള പ്രചാരണങ്ങളാണ് വിദേശരാജ്യങ്ങളില്‍ നടക്കുന്നത്. ഇന്ത്യയിലേയ്ക്ക് യാത്രചെയ്യുന്നസ്ത്രീകള്‍ കരുതലോടെയിരിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്ത്രീകള്‍ക്ക് മാത്രമായി പുറപ്പെടുവിച്ച ട്രാവല്‍ അഡ്വൈസറിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം യാത്രചെയ്യുന്നവര്‍ക്കായി മുന്‍കരുതലെടുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെത്തുമ്പോള്‍ ഇന്ത്യന്‍ വസ്ത്രധാരണരീതി സ്വീകരിക്കാനും മറ്റുമാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. കടല്‍ത്തീരത്തും മറ്റുമുള്ള വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്. എപ്പോഴും ആള്‍ക്കൂട്ടത്തിനൊപ്പം നടക്കാനും പകല്‍സമയത്തുകൂടി തനിച്ച് സഞ്ചരിക്കരുതെന്നും അഡൈ്വസറിയിലുണ്ട്.

ഇന്ത്യയില്‍ പലപ്പോഴായി വിദേശങ്ങളില്‍ നിന്നുള്ള യാത്രക്കാരികള്‍ പീഡനത്തിനിരകളായിട്ടുണ്ട്. ഗോവ, രാജസ്ഥാന്‍, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് വിദേശ വനിതകള്‍ക്കെതിരെ കൂടുതലും അക്രമങ്ങള്‍ നടന്നിട്ടുള്ളത്.

വിനോദ സഞ്ചാരത്തിനെത്തിയ സ്വിറ്റ്‌സര്‍ലാന്റ് യുവതി കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ ബലാല്‍സംഗത്തിന് ഇരയായിരുന്നു ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ നിര്‍ദ്ദേശം. നിര്‍ദ്ദേശം വന്നതിന്റെ തൊട്ടടുത്ത ദിവസം ബ്രിട്ടീഷ് വിനോദസഞ്ചാരിക്ക് നേരെ രാജ്യത്ത് പീഡനശ്രമമുണ്ടാവുകയും ചെയ്തിട്ടുണ്ട്.

നേരത്തേ 2012 ഡിസംബറില്‍ യുവതി ഓടുന്ന ബസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാവുകയും മരിയ്ക്കുകയും ചെയ്ത സംഭവം ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ദില്ലി നഗരത്തില്‍ത്തന്നെ ഒട്ടേറെ പീഡനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. ഇത് അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും അതുവഴി ടൂറിസം പോലുള്ള മേഖലകള്‍ക്ക് തിരിച്ചടിയാവുകയും ചെയ്യുമെന്നകാര്യത്തില്‍ സംശയമില്ല.

English summary
Britain has advised female tourists to be cautious while traveling in India in the wake of the rape of a Swiss tourist in Madhya Pradesh last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X