കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്തുണ പോയി; സ്റ്റാലിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

Google Oneindia Malayalam News

karunanidhi
ചെന്നൈ: പണ്ടൊക്കെ ദൈവം മെല്ലെ മെല്ലെയായിരുന്നു കൊടുത്തുകൊണ്ടിരുന്നത്. ഇപ്പോ ഇപ്പോ അത് ഓണ്‍ ദ സ്‌പോട്ടിലാണ് എന്ന ന്യൂ ജനറേഷന്‍ തമാശ പോലെയാണ് ഡി എം കെയുടെ സ്ഥിതി. യു പി എ സര്‍ക്കാരില്‍ നിന്നും ഡി എം കെ മന്ത്രിമാര്‍ രാജി വെച്ചിട്ട് 24 മണിക്കൂര്‍ തികഞ്ഞില്ല, പാര്‍ട്ടി ചീഫ് എം കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്റെ വീട്ടില്‍ സി ബി ഐ റെയ്ഡ് നടത്തി. ഡി എം കെയുടെ ട്രഷററാണ് എം കെ സ്റ്റാലിന്‍. സ്റ്റാലിന്റെ ചെന്നൈയിലെ വീട്ടിലാണ് റെയ്ഡ്. എന്നാല്‍ റെയ്ഡിനോട് യോജിക്കുന്നില്ല എന്ന് കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു. ഈ അവസരത്തില്‍ റെയ്ഡ് നടത്തുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

വിദേശത്തു നിന്നു കാര്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് പുറത്തു കിട്ടുന്ന വിവരം. റവന്യൂ ഇന്റലിജന്‍സും, കസ്റ്റംസും നല്‍കിയ റിപ്പോര്‍ട്ടനുസരിച്ചാണേ്രത സി ബി ഐയുടെ റെയ്ഡ്. എന്നാല്‍ സ്റ്റാലിന്റെ മകന്‍ നിയമവിരുദ്ധമായി വിദേശത്തു നിന്നും കാര്‍ ഇറക്കുമതി ചെയ്തു എന്ന ആരോപണം ഇന്നോ ഇന്നലെയോ ഉയര്‍ന്നതല്ല, ഈ ആരോപണത്തിന് കുറച്ചുനാളത്തെ പഴക്കമുണ്ട്. സ്റ്റാലിന്റെ മകന്‍ ഉദയഗിരി സ്റ്റാലിനടക്കം മൂന്ന് ആഡംബര കാറുകളാണ് ഉള്ളത്. ഈ ആരോപണം ചെന്നൈയിലെ രാഷ്ട്രീയ നേതാക്കളും നേരത്തെ ഉന്നയിച്ചിട്ടുള്ളതാണ്.

കേന്ദ്രമന്ത്രിസഭയില്‍ നിന്നും ഡി എം കെ പുറത്തുവന്നതുമായി ബന്ധപ്പെട്ട് റെയ്ഡിനെ ചേര്‍ത്തു വായിക്കേണ്ടതുണ്ടോ എന്ന് കണ്ടുതന്നെ അറിയണം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാരില്‍ നിന്നും പുറത്തു വന്നതിന്റെ ചൊരുക്ക് തീര്‍ക്കലാണ് റെയ്‌ഡെന്ന് ഡി എം കെ വൃത്തങ്ങളില്‍ നിന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. എന്താണ് പൊടുന്നനെയുള്ള റെയ്ഡിന് കാരണമെന്ന് അറിയില്ല, കേസിനെ നിയമപരമായി നേരിടാനാണ് തീരുമാനം - സ്റ്റാലിന്‍ പറഞ്ഞു.

പ്രാദേശിക പാര്‍ട്ടികള്‍ ചൊല്‍പ്പടിക്ക് ന്ിന്നില്ലെങ്കില്‍ വല്യേട്ടന്മാര്‍ക്ക് എന്തുചെയ്യാന്‍ കഴിയും എന്നതിന്റഎ ഉദാഹരണമായി ഈ റെയ്ഡിനെ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. രാഷ്ട്രീയ പരമായ നീക്കം മാത്രമാണ് റെയ്ഡ് എന്ന് ഡി എം കെയുടെ എം പി ടി ആര്‍ ബാലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്രവുമായി ഇടഞ്ഞ ഡി എം കെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. എം കെ അഴഗിരി ഉള്‍്‌പ്പെടെയുള്ള അഞ്ച് ഡി എം കെ മന്ത്രിമാരും ഇന്നലെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു.

English summary
CBI reportedly raided DMK chief M Karunanidhi’s son MK Stalin’s house in Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X