Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനമോ? നമ്മള്‍ ഇങ്ങനൊക്കെയാണ് ഭായ്

women-victim
ദില്ലി: സ്ത്രീപീഡന വിരുദ്ധ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസാക്കിയതിന്റെ ചര്‍ച്ചകള്‍ ഒരുവശത്ത് തകൃതിയായി നടക്കുകയാണ്. രാജ്യസഭയില്‍ വെച്ച് മൊബൈലില്‍ ഫോട്ടോയെടുത്ത കോണ്‍ഗ്രസ് എം പിക്കെതിരെ സമാജ് വാദി പാര്‍ട്ടിയുടെ ജയാബച്ചന്‍ പരാതിപ്പെടുന്നത് കണ്ടുകൊണ്ടാണ് പിറ്റേന്ന് നേരം വെളുത്തത്. ഒരിക്കലെങ്കിലും സ്ത്രീകളെ മോശമായി നോക്കാത്തവരില്ലെന്ന ജെഡിയു നേതാവ് ശരത് യാദവിന്റെ ലോക്‌സഭയിലെ തുറന്നുപറച്ചിലും ഏറെ വിവാദങ്ങളുണ്ടാക്കി. വേലി തന്നെ വിളവു തിന്നുന്ന നാട്ടില്‍ മറ്റെന്ത് തന്നെ സംഭവിക്കില്ല?

സൂര്യനെല്ലി പെണ്‍വാണിഭക്കേസിലെ 31 പ്രതികളെയും ജാമ്യത്തില്‍ വിട്ടുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവിറക്കി. ഇതിനെതിരെ സുപ്രീം കോടതിയില്‍ പോകുമെന്ന് പറഞ്ഞ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവ് കേരളത്തിന്റെ മനസ്സാക്ഷിയിലേക്ക് ചോദ്യചിഹ്നം ഉയര്‍ത്തുമ്പോള്‍ അങ്ങ് മധ്യപ്രദേശിലെ ശിവപുരിയില്‍ രണ്ട് സഹോദരിമാരെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ഒരു കൂട്ടം ആളുകള്‍ കത്തിമുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് സഹോദരിമാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അക്രമികള്‍ക്കെതിരെ കേസെടുത്തതായും പോലിസ് അറിയിച്ചു.

ഹൈദരാബാദില്‍ നിന്നും ഷിര്‍ദ്ദിയിലേക്കുള്ള ബസ്സില്‍ വെച്ച് നോര്‍വ്വേക്കാരിയായ യുവതിയെ അഞ്ചു ചെറുപ്പക്കാര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. സഹികെട്ട യുവതി ബസ് ഡ്രൈവറോട് പരാതിപ്പെട്ടു. ഡ്രൈവറെ ചെറുപ്പക്കാര്‍ ഭീഷണിപ്പെടുത്തിയെങ്കിലും ഒരു തരത്തില്‍ അയാള്‍ യുവതിയെ പോലീസ് സ്‌റ്റേഷന്‍ വരെയെത്തിച്ച് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി 25 കാരിയായ ബ്രിട്ടീഷ് യുവതി ആഗ്രയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ജനാല വഴി താഴേക്ക് ചാടിയത്. തൊട്ടുപിന്നാലെ ഇന്ത്യയിലേക്കാണോ, എങ്കില്‍ ശ്രദ്ധിക്കണമെന്ന് ബ്രിട്ടന്‍ തങ്ങളുടെ വനിതകള്‍ക്ക് മുന്നറിയിപ്പും നല്‍കി.

അമ്മയ്ക്ക് മദ്യം നല്‍കി ഹൈദരാബാദില്‍ എട്ടുവയസ്സുകാരിയെ 23 കാരന്‍ ക്രൂരമായി പീഡിപ്പിച്ച സംഭവം ഞെട്ടലോടെയാണ് ലോകം കണ്ടത്. അമ്മയ്ക്ക് വിലകുറഞ്ഞ മദ്യം ഉറക്കിക്കിടത്തിയ ശേഷം കുട്ടിയെ വിജനമായ സ്ഥലത്തേക്ക് ഇയാള്‍ എടുത്തുകൊണ്ടുപോകുകയായിരുന്നു. ചോരയൊലിപ്പിച്ചു കിടന്ന കുഞ്ഞിനെ വഴിപോക്കരാണ് കണ്ട് ആശുപത്രിയിലാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+