കുഞ്ഞിനെ പിതാവ് കിണറ്റിലേക്കെറിഞ്ഞ് കൊന്നു
ഹൈദരാബാദ്: സ്വന്തം ചോരയില്‍ പിറന്ന എട്ടുമാസമായ പെണ്‍ കുഞ്ഞിനെ പിതാവ് കിണറ്റിലേക്കെറിഞ്ഞ് കൊന്നു. ആണ്‍കുട്ടിയെ ലഭിക്കാത്തതിലുള്ള അമര്‍ഷമാണ് ഈ കൊലപാതകത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു.
രാമുളു എന്ന് പേരുള്ള ഇയാള്‍ രാത്രി ഭാര്യയെ മദ്യപിച്ച കിടത്തിയ ശേഷം ഉറങ്ങി കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടു പോയി അടുത്തുള്ള കിണറ്റില്‍ എറിയുകയായിരുന്നു. തിരിച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ വന്ന് കിടക്കുകയും രാവിലെ കുട്ടിയെ കാണാനില്ല എന്നു പറഞ്ഞ് നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. കാണാതായ കുട്ടിയ്ക്കു വേണ്ടിയുള്ള തിരച്ചിലിലും ഇയാള്‍ ചേര്‍ന്നു.
പക്ഷേ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ബലം പ്രയോഗിച്ച പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം ഏറ്റു പറയുകയും കുട്ടിയെ വലിച്ചെറിഞ്ഞ കിണര്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പോലിസില്‍ ഏല്‍പിക്കാന്‍ കൊണ്ടു പോകും വഴി ഇയാള്‍ ഓടി കളഞ്ഞു.
പോലിസ് വന്ന് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്തു ശവസംസ്‌കാരത്തിന് വീട്ടുകാര്‍ക്കു വിട്ടുകൊടുത്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാമുളു ദമ്പതികള്‍ക്ക മൂന്ന് വയസ്സായ വേറെയും മകളുണ്ട്. ആണ്‍കുട്ടി വേണമെന്നുള്ള അതിയായ ആഗ്രഹമുണ്ടായിരുന്ന ഇയാള്‍ക്ക രണ്ടാമതും പെണ്‍കുട്ടിയായപ്പോള്‍ കടുത്ത ദേഷ്യവും അമര്‍ഷവും തോന്നി. അതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പോലിസ് പറഞ്ഞു.












Click it and Unblock the Notifications