• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭക്ഷ്യ സബ്സിഡി 1.31ലക്ഷം കോടി

  • By Jasmin

മൂന്നിലൊന്ന് ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ വിലക്ക് ഭക്ഷ്യോല്‍പന്നങ്ങള്‍ നല്‍കുന്ന രീതിയില്‍ ദേശീയ ഭക്ഷ്യസുരക്ഷാബില്‍ പരിഷ്‌കരിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടര്‍മാരെ ചാക്കിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. 1.31 ലക്ഷം കോടി രൂപയാണ് സബ്‌സിഡിക്കായി നീക്കിവെച്ചിരിക്കുന്നത്. രാജ്യം ഏറ്റവും കൂടുതല്‍ സബ്‌സിഡി നല്‍കുന്നത് ഭക്ഷ്യസുരക്ഷക്കാണെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ. കെ വി തോമസ് ചൂണ്ടിക്കാട്ടി.

പ്രജാക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നതിനാല്‍ അത് സര്‍ക്കാരിന് ബാധ്യതയായി തോന്നുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണം. രാജ്യത്ത് ഇന്ധന സബ്‌സിഡിയായി നല്‍കുന്നതിനേക്കാള്‍ 35 ശതമാനം ഉയര്‍ന്ന തുകയാണ് ഭക്ഷ്യസുരക്ഷ സബ്‌സിഡിക്ക് നീക്കി വെച്ചിരിക്കുന്നത്. വളം സബ്‌സിഡിയേക്കാള്‍ ഇരട്ടിയും. വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് രാജ്യത്ത് രാസവളങ്ങളും ഇന്ധനവും നല്‍കുന്നത്. ആ ഇനത്തില്‍ നല്ലൊരു തുക സബ്‌സിഡി നല്‍കുന്നുണ്ട്.

ഇന്ധനവില നിയന്ത്രണം എടുത്തുകളഞ്ഞതോടെ രാജ്യത്ത് ഇവയുടെ വില അടിക്കടി വ്യത്യാസപ്പെടുന്നുണ്ട്. അതിന്റെ ബാധ്യത നേരിട്ട് ഉപഭോക്താക്കളിലാണെത്തുന്നത്. ഇന്ധന സബ്‌സിഡിക്ക് ചെലവഴിക്കേണ്ടി വരുന്ന തുക ഭക്ഷ്യസബ്‌സിഡിക്കായി മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് സര്‍ക്കാരിന് അധിക ബാധ്യത വരുന്നില്ലെന്ന് മാത്രമല്ല ഭൂരിഭാഗത്തിനും അതിന്റെ പ്രയോജനം കിട്ടുകയും ചെയ്യും. ഭാവിയില്‍ ഇന്ധനസബ്‌സിഡി വീണ്ടും കുറക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ സബ്‌സിഡിക്കായി കൂടുതല്‍ തുക കണ്ടത്തൊന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അത് ഭക്ഷ്യസബ്‌സിഡിയായി നല്‍കുന്നത് തുടരും.

ഭക്ഷ്യസുരക്ഷക്ക് പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്ന പദ്ധതിക്ക് ഇന്ത്യ ഊന്നല്‍ നല്‍കണമെന്ന് നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തികവിദഗ്ധന്‍ അമര്‍ത്യ സെന്‍ അടുത്തിടെ ദില്ലിയില്‍ പറഞ്ഞിരുന്നു. അതിനുവേണ്ടി ഡീസല്‍ സബ്‌സിഡി എടുത്തുകളയുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പോക്ക്.

ഇന്ത്യയുടെ ഭക്ഷ്യസഹായ പദ്ധതികള്‍ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. ഭക്ഷ്യസുരക്ഷക്കായി വമ്പന്‍ തുക സബ്‌സിഡിയായി നല്‍കേണ്ട കാര്യം നിലവിലില്ല. ഇന്ത്യയില്‍ പ്രായോഗികമായ ഒരു ഭക്ഷ്യനിയമം ഉണ്ടെന്നതിനൊപ്പം രാജ്യത്തിന്റെ പത്തായങ്ങളിലേക്ക് വന്‍തോതില്‍ ഭക്ഷ്യവസ്തുക്കള്‍ വന്നുചേരുന്നുമുണ്ട്. ഇത് നേരാംവണ്ണം വിതരണം ചെയ്യാനാകുന്നില്‌ളെന്നതാണ് നേര്. വിതരണ സംവിധാനം മെച്ചപ്പെട്ടാല്‍തന്നെ ഭക്ഷ്യവസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് ലഭിക്കും. എങ്കിലും, രാജ്യത്തിന്റെ ജനസംഖ്യ കൂടി വരുകയാണെന്ന കാര്യം വിസ്മരിക്കാനാവില്ല. ഭക്ഷ്യധാന്യങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച് അവ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ സംഭരിക്കുന്നതും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിലെ നിര്‍ണായ ഘടകമാണ്.

English summary
The revised National Food Subsidy Bill, which will give two-thirds Indians a legal right to cheap food, will make spending on food as India’s biggest national subsidy expenditure, but the costs are “manageable”, food minister KV Thomas has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X