മുംബൈ സ്‌ഫോടനം;സഞ്ജയ് ദത്തിന് 5 വര്‍ഷം തടവ്

1993 മാര്‍ച്ച് പന്ത്രണ്ടിനായിരുന്നു ബോംബെയില്‍ തുടര്‍ച്ചയായി പന്ത്രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സ്‌ഫോടന പരമ്പരയില്‍ 257 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 713 പേര്‍ക്ക് പരിക്കേറ്റു. 27 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവത്തില്‍ ഉണ്ടായതായാണ് ഒദ്യോഗിക വിവരങ്ങള്‍. കേസില്‍ 11 പ്രതികള്‍ക്ക് വധശിക്ഷയും 22 പേര്‍ക്ക് ജീവപര്യന്തവുമാണ് കോടതി വിധിച്ചത്.
നേരത്തെ കേസില്‍ ഒന്നര വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. കേസില്‍ ഇനി മൂന്നു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടി വരും. 2007 ജൂലൈയിലാണ് പ്രമുഖ ബോളിവുഡ് താരമായ സഞ്ജയ് ദത്തിനെ കേസില്‍ പ്രതിചേര്‍ത്തത്. 9 എംഎം പിസ്റ്റളും എകെ 56 റൈഫിളും കൈവശം വെച്ചതിനായിരുന്നു ദത്തിനെ കേസില്‍ ചേര്‍ത്തത്. ടാഡാ കോടതി ആറുവര്‍ഷത്തേക്ക് ദത്തിനെ ശിക്ഷിച്ചിരുന്നു. 2007 ല്‍ ദത്ത് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു.












Click it and Unblock the Notifications