Get Updates
Get notified of breaking news, exclusive insights, and must-see stories!

ലങ്കന്‍ പ്രമേയം, സര്‍വകക്ഷിയോഗത്തില്‍ ധാരണയായില്ല

ദില്ലി: ശ്രീലങ്കയ്‌ക്കെതിരേ പാര്‍ലമെന്റില്‍ പ്രമേയം പാസ്സാക്കുന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ സ്പീക്കര്‍ മീരാകുമാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണയായില്ല. പ്രമേയം അവതരിപ്പിക്കുന്നതിനെ ഡിഎംകെയും എഐഎഡിഎംകെയും ഒഴികെയുള്ള കക്ഷികളെല്ലാം എതിര്‍ത്തതോടെ 90 മിനിറ്റിനുള്ളില്‍ തന്നെ യോഗം അവസാനിപ്പിക്കേണ്ടി വന്നു.

ലങ്കയിലെ തമിഴരുടെ പ്രശ്‌നം ആ രാജ്യത്തെ വിഷയമാണ്. അവിടത്തെ പൗരന്മാരുടെ കാര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കേണ്ട കാര്യമില്ല. മറ്റൊരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന നയമാണ് ഇന്ത്യ ഇത്രയും കാലം പുലര്‍ത്തി പോന്നത്. അതുപോലെ മറ്റൊരു രാജ്യത്തെ ഇന്ത്യയുടെ കാര്യങ്ങളില്‍ ഇടപെടാനും അനുവദിക്കാറില്ല. എന്ന വാദഗതിയാണ് ഒട്ടുമിക്ക കക്ഷികള്‍ക്കുമുണ്ടായത്.

All Party Meeting

ലങ്ക ഇന്ത്യയുടെ സൗഹൃദരാഷ്ട്രമാണ്. 1962ലെ ചൈനാ യുദ്ധസമയത്തുപോലും ഇന്ത്യയോടൊപ്പം ഉറച്ചുനിന്ന രാജ്യമാണ് ചൈന. നമ്മള്‍ ലങ്കന്‍ തമിഴരോടൊപ്പം തന്നെയാണ്. പക്ഷേ, അതിന് ലങ്കന്‍ പരമാധികാരത്തെ വെല്ലുവിളിച്ച് ഒരു പ്രമേയം പാസ്സാക്കേണ്ട കാര്യമില്ല-യോഗത്തില്‍ പങ്കെടുത്ത സമാജ്‌വാദി പാര്‍ട്ടി നേതാവ് രമണ്‍ സിങ് അറിയിച്ചു.

അഫ്‌സല്‍ ഗുരുവിനെ തൂക്കി കൊന്ന കാര്യത്തില്‍ പാകിസ്താന്‍ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കിയപ്പോള്‍ അതിനെ നമ്മള്‍ അപലപിച്ചിരുന്നു. കാരണം ഗുരുവിനെ തൂക്കിക്കൊന്നത് ഇന്ത്യയുടെ വിഷയമാണ്. തീര്‍ച്ചയായും ഇതേ നയം തന്നെ നമ്മള്‍ മറ്റു അയല്‍രാജ്യങ്ങളോടും പുലര്‍ത്തണം. അതേ സമയം ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശകൗണ്‍സിലില്‍ ലങ്കന്‍ തമിഴരുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കണം-ജനതാദള്‍ യുനൈറഅറഡ് നേതാവ് ശരത് യാദവിനും ഇതിനു സമാനമായ കാഴ്ചപ്പാടാണ് മുന്നോട്ടുവെച്ചത്.

ഇത്തരമൊരു വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അറിയിച്ചു. ഇത് സര്‍ക്കാറും ഡിഎംകെയും തമ്മിലുള്ള വിഷയമാണ്. ഈ വിഷയത്തില്‍ ചര്‍ച്ചയുടെ ആവശ്യം പോലുമില്ല. സിപിഐ പ്രതിനിധി ഗുരുദാസ് ഗുപ്തയും ഇതേ അഭിപ്രായം രേഖപ്പെടുത്തി.

ഡിഎംകെ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. പക്ഷേ, ഉത്തര്‍പ്രദേശില്‍ കീരിയും പാമ്പും പോലെ പോരാടുന്ന മായാവതിയും മുലായം സിങ് യാദവും ഒന്നിച്ചു പിന്തുണ നല്‍കിയാല്‍ സര്‍ക്കാറിന് തല്‍ക്കാലം ഭീഷണിയില്ല. എസ്പിക്ക് 22ഉം ബിഎസ്പിക്ക് 21ഉം അംഗങ്ങളുണ്ട്. എന്നാല്‍ അവിശ്വാസപ്രമേയത്തിന്റെ കാര്യത്തില്‍ ബിജെപി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+