യുവാക്കള്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ദ്ധിക്കുന്നു

ഇന്ന് ഹൃദയസംബന്ധമായ അസുഖം ബാധിച്ചവരുടെ ശരാശരി പ്രായം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 20വയസ്സ് പ്രായമായവര്‍ പോലും ഇന്ന് ഹൃദ്രോഗത്തിന് അടിമകളാണ്. 30നും 40നും ഇടയിലുള്ളവര്‍ക്ക് ഹൃദയാഘാതം വരുന്നത് സാധാരണമായിരിക്കുന്നു. പത്തു വര്‍ഷം മുമ്പ് ഇന്ത്യയിലെ 40 വയസിന് താഴെ പ്രായമുള്ളവര്‍ക്കിടയില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് ഹൃദ്രോഗം പിടിപെടിരുന്നത്. എന്നാല്‍ ഇന്നത് 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
വളരെ അപകടകരമായ മാറ്റമാണിത്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ജീവിത രീതിയിലും ഭക്ഷണ ശീലങ്ങളിലും കര്‍ശനമായ മാറ്റങ്ങള്‍ അനിവാര്യമാണ്. യുവാക്കളിലെ പുകയില ഉപയോഗം, മദ്യപാനം എന്നിവയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ കാരണമാക്കും.
ഇവ കൂടാതെ പോഷകാഹാരം കുറഞ്ഞ ഭക്ഷണം, വ്യായാമത്തിന്റെ കുറവ്, ക്രമം തെറ്റിയുള്ള ഭക്ഷണരീതി എന്നിവയും ഹൃദ്രോഗം പിടിപെടുന്നതിന്റെ പ്രധാന കാരണങ്ങളാണ്. പുതുതലമുറയിലെ മിക്ക പ്രൊഫഷനലുകളുടെയും അധിക ജോലിഭാരം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവരില്‍ ഭൂരിഭാഗം വ്യക്തികളും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്.
വിപണികളില്‍ നിന്ന് കിട്ടുന്ന ഫാസ്റ്റ് ഫുഡുകളും ടിന്‍ ഫുഡുകളുടെയും അമിത ഉപയോഗവും ഇതിന് കാരണമായി ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഇത് ശരീരത്തില്‍ പോഷകാഹാര കുറവിനും അമിത കൊളസ്‌ട്രോളിനും കാരണമാവുന്നു. 2020 ഓടെ ഹൃദ്രോഗം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുമെന്ന് ലോക ആരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.












Click it and Unblock the Notifications