സൂര്യനെല്ലിക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

ജാമ്യക്കാലയളവില്‍ പീഡനത്തിനിരയായ പെണ്കുട്ടിക്കോ അവരുടെ കുടുംബത്തിനോ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവൃത്തിയിലും പ്രതികള്‍ ഏര്‍പ്പെടരുത്. പ്രതികള്‍ക്ക് കോട്ടയം കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതും ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സൂര്യനെല്ലി കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛന് പ്രതികരിച്ചു. പ്രോസിക്യൂഷന് ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെന്നും ഇദ്ദേഹം ആരോപിച്ചു. തങ്ങള്‍ ആവശ്യപ്പെട്ട ആളുകളെ പ്രോസിക്യൂട്ടര്മാരാക്കിയില്ല. ഇക്കാര്യത്തിനായി മുഖ്യമന്ത്രിയെ സമീപിച്ചുവെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ധര്മരാജന് ഒഴികെയുള്ള പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയ ശേഷം മാത്രമേ ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാവൂ എന്നായിരുന്നു പ്രോസിക്യൂഷന് നിലപാട്. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രതികള്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രതികള്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ രണ്ടുമുതല്‍ അപ്പീലില്‍ കോടതി വാദം കേള്‍ക്കും. കേസിന്റെ നടപടികള്‍ക്കായി അവര്‍ കോടതിയില്‍ ഹാജരാകേണ്ടിവരും. കെ.ടി ശങ്കരന്, എം.സി ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് കേസ് പരിഗണിച്ചത്. ധര്മ്മരാജന് ഒഴികെയുള്ള പ്രതികളില്‍ ഒരാള്‍ വിചാരണ കാലയളവില്‍ മരിച്ചു. മറ്റൊരാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 1996 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല്‍പ്പതിലധികം പേര് ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചു എന്നാണ് കേസ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications