കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലിക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

Google Oneindia Malayalam News

high-court
കൊച്ചി: വിവാദമായ സൂര്യനെല്ലി കേസില്‍ ഹൈക്കോടതി 31 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. കീഴ്‌ക്കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ സമര്‍പ്പിക്കണം. 50000 രൂപ കോടതിയില്‍ കെട്ടിവെക്കണമെന്നും കോടതി ജാമ്യവ്യവസ്ഥയില്‍ പറയുന്നു. പ്രതികള്‍ കേരളം വിട്ടുപോകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജാമ്യക്കാലയളവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്കോ അവരുടെ കുടുംബത്തിനോ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവൃത്തിയിലും പ്രതികള്‍ ഏര്‍പ്പെടരുത്. പ്രതികള്‍ക്ക് കോട്ടയം കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതും ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സൂര്യനെല്ലി കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു. പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെന്നും ഇദ്ദേഹം ആരോപിച്ചു. തങ്ങള്‍ ആവശ്യപ്പെട്ട ആളുകളെ പ്രോസിക്യൂട്ടര്‍മാരാക്കിയില്ല. ഇക്കാര്യത്തിനായി മുഖ്യമന്ത്രിയെ സമീപിച്ചുവെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ ഒഴികെയുള്ള പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയ ശേഷം മാത്രമേ ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാവൂ എന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രതികള്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

പ്രതികള്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ രണ്ടുമുതല്‍ അപ്പീലില്‍ കോടതി വാദം കേള്‍ക്കും. കേസിന്റെ നടപടികള്‍ക്കായി അവര്‍ കോടതിയില്‍ ഹാജരാകേണ്ടിവരും. കെ.ടി ശങ്കരന്‍, എം.സി ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. ധര്‍മ്മരാജന്‍ ഒഴികെയുള്ള പ്രതികളില്‍ ഒരാള്‍ വിചാരണ കാലയളവില്‍ മരിച്ചു. മറ്റൊരാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 1996 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല്‍പ്പതിലധികം പേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചു എന്നാണ് കേസ്.

English summary
Kerala High court today granted bail to the all 34 accused in controversial Suriyanelli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X