കെഎസ്ആര്‍ടിസിക്ക് സബ്‌സിഡി ഡീസല്‍

നഷ്ടത്തിലായ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനെ രക്ഷിക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളാണ് താല്‍ക്കാലികമായെങ്കിലും ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്. കേസിലെ വിധി എതിരായാല്‍ അധികബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേസില്‍ ഇനിയും തുടര്‍വാദങ്ങള്‍ നടക്കാനുണ്ട്. അന്തിമവിധി വരുന്നതുവരെ കെഎസ്ആര്‍ടിസിക്ക് സബ്‌സിഡി നല്‍കാനാണ് ഇപ്പോള്‍ ഹൈക്കോടി എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡിയില്ലാതെ പിടിച്ചുനില്‍ക്കാനാവില്ല എന്നായിരുന്നു കോര്‍പറേഷന്റെ വാദം. കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തേണ്ടി വന്നാല്‍ അത് സാധാരണക്കാരായ നിരവധി ജനങ്ങളെ ബാധിക്കും. മാത്രമല്ല, നേരത്തെ ചെന്നൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇത്തരത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് സമാനമായ വിധി സമ്പാദിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും കോടതിയെ സമീപിച്ചത്.
വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കേണ്ടെന്ന എണ്ണക്കമ്പനികളുടെ തീരുമാനമാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായത്. ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയതോടെ ലിറ്ററിന് 14 രൂപയുടെ അധിക നഷ്ടമാണ് കോര്‍പറേഷന് ഉണ്ടായത്. വില വര്‍ദ്ധനെയത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ വക 100 കോടിയുടെ ധനസഹായം ഇന്നലെ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications