കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് തെരഞ്ഞെടുപ്പ് മേയ് 11ന്

  • By Jasmin
Google Oneindia Malayalam News

Pakistan
പാകിസ്താനിലെ പൊതുതെരഞ്ഞെടുപ്പ് മേയ് 11ന്. പാക് ചരിത്രത്തിലാദ്യമായി ജനാധിപത്യ അധികാരക്കൈമാറ്റത്തിന് ഇസ്ലാമാബാദ് സാക്ഷിയാവാന്‍ പോകുന്നുവെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. 66 വര്‍ഷത്തെ ചരിത്രമുണ്ടെങ്കിലും പകുതിയിലേറെക്കാലം പട്ടാളത്തിന് കീഴിലായിരുന്നു പാക് ഭരണം.

പ്രസിഡന്റ് ആസിഫലി സര്‍ദാരിയാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിന്റെ നിര്‍ദേശപ്രകാരമാണ് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ രണ്ടു ദിവസത്തിനകം അറിയാം. അക്കാര്യം തെരഞ്ഞെടുപ്പ് കമീഷനാണ് പ്രഖ്യാപിക്കുക. അഞ്ചുവര്‍ഷം കാലാവധി തികച്ച ആദ്യസര്‍ക്കാരെന്ന ബഹുമതിയുമായാണ് രാജാ പര്‍വേസ് പടിയിറങ്ങുന്നത്.

പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്‌ളി മാര്‍ച്ച് 16ന് പിരിച്ചുവിട്ടിരുന്നു. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നായിരുന്നു അത്. കാവല്‍ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. പാര്‍ലമെന്ററി സമിതിയാണ് ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കുക. ആസിഫലി സര്‍ദാരിയുടെ നേതൃത്വത്തിലുള്ള പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍)യും നവാസ് ഷെരീഫ് നയിക്കുന്ന പാകിസ്താന്‍ മുസ്‌ളിം ലീഗുമാണ് പാകിസ്താനിലെ പ്രബല കക്ഷികള്‍.

മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ ഇത്തവണ തെരഞ്ഞെടുപ്പിലെ ആദ്യമത്സരത്തിനിറങ്ങും. രാജ്യത്തെ നാല് പ്രവിശ്യകളിലേക്കുള്ള തിരഞ്ഞെടുപ്പും ഉടന്‍ നടത്തും. പൊതു തെരഞ്ഞെടുപ്പിനൊപ്പം പ്രവിശ്യാ തെരഞ്ഞെടുപ്പ് നടത്തുമോ എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. ജനാധിപത്യ സര്‍ക്കാരുകള്‍ പലതവണ അട്ടിമറിക്കപ്പെടുകയും പട്ടാളം ഭരണം കൈയാളുകയും ചെയ്തതാണ് പാക് ചരിത്രം. നിരവധി നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്തു.

പാകിസ്താനില്‍ ഇനി ജനാധിപത്യത്തിന്റെ നാളുകളാണെന്ന സൂചനയായാണ് 342 അംഗ ദേശീയ അസംബ്‌ളിക്ക് കാലാവധി പൂര്‍ത്തിയാക്കാനായതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാകിസ്താനിലെ പൊതുതെരഞ്ഞെടുപ്പിന് പിന്തുണയുമായി അമേരിക്ക രംഗത്തത്തെി. അടുത്ത വര്‍ഷത്തോടെ അഫ്ഗാനില്‍നിന്ന് നാറ്റോ സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങുന്നതാല്‍ മേഖലയില്‍ ജനാധിപത്യ സര്‍ക്കാര്‍ വരുന്നത് നന്നെന്നാണ് യു.എസ് പക്ഷം.

English summary
Pakistan will go to the polls on May 11, the presidency announced Wednesday, in an historic general election marking the first democratic transition of power in the country's 66-year existence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X