കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ പ്രമേയം രാഷ്ട്രീയപ്രേരിതം: ലങ്ക

  • By Leena Thomas
Google Oneindia Malayalam News

Peiris
കൊളംബോ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയം ശ്രീലലങ്ക തള്ളി. പ്രമേയം രാഷ്ട്രീയപ്രേരിതമാണെന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തുന്നതും നിന്ദിക്കുന്നതാണെന്നും ലങ്ക വ്യക്തമാക്കി. ശ്രീലങ്കയുടെ യഥാര്‍ഥ അവസ്ഥകളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ പതിയണമെന്നും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍നിന്ന് പിന്തിരിയണമെന്നും വിദേശകാര്യമന്ത്രി ജി.എല്‍ പെരസ് പറഞ്ഞു.

സമാധാനപാതയിലായിരിക്കുന്ന ലങ്കയെ ആഭ്യന്തരകലഹത്താല്‍ വിഘടിപ്പിച്ചു നിര്‍ത്തുകയെന്നതാണ് പ്രമേയത്തിന്റെ ലക്ഷ്യമെന്നും ഇത്തരം പ്രമേയങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കും ഭാവിയില്‍ ഭീഷണിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേയത്തിന്റെ അന്തിമ കരടിനോട് പൂര്‍ണമായി വിയോജിക്കുന്നുവെന്നും ഇതുസംബന്ധിച്ച് കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് വേണമെന്നും ശ്രീലങ്ക വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ കമ്മീഷന്റെ 22 ാം സമ്മേളനത്തില്‍ അമേരിക്ക അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ അന്തിമ രൂപം തിങ്കളാഴ്ച പുറത്തുവന്നിരുന്നു. 2009 ല്‍ തമിഴ് ജനതയ്‌ക്കെതിരെ വംശീയ പോരാട്ടം നടത്തിയ ശ്രീലങ്കന്‍ സേനയെ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 47 അംഗങ്ങളുള്ള യു എന്‍ മനുഷ്യാവകാശ കൗണ്‍സിലാണ് ശ്രീലങ്കക്കെതിരെ പ്രമേയം കൊണ്ടുവന്നത്.

പ്രമേയത്തില്‍ ഭേദഗതി വേണമെന്നും വംശഹത്യ എന്ന പദം ഇന്ത്യ ഉള്‍പ്പെടുത്തണമെന്നും ഡിഎംകെ. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനോട് അനുകൂലമായി പ്രതികരിക്കാത്തതിനാല്‍ അഞ്ചു ഡിഎംകെ മന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് രാജിവച്ച് യു.പി.എ സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചു. ഓസ്ട്രിയ, കനഡ, ബെല്‍ജിയം, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇറ്റലി, നോര്‍വേ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ പ്രമേയത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

English summary
Sri Lanka today slammed the US-sponsored resolution at the UNHRC which it says seeks to "discredit" and "single out" the country over alleged human rights violations, terming it as "biased and politicised".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X