കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ പ്രമേയം:അന്വേഷണം വേണമെന്ന് ഇന്ത്യയും

Google Oneindia Malayalam News

lanka
ജനീവ:ശ്രീലങ്കയ്‌ക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ അതരിപ്പിച്ച പ്രമേയം പാസായി. യു എന്‍ മനുഷ്യാവാകാശ കൗണ്‍സിലില്‍ അമേരിക്കയാണ് പ്രമേയം കൊണ്ടുവന്നത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധക്കാലത്ത് നടത്ത കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് അമേരിക്ക പ്രമേയം അവതരിപ്പിച്ചത്. 25 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. 13 പേര്‍ പ്രമേയത്തെ എതിര്‍ത്തു. 8 പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചാണ് വോട്ടുചെയ്തത്. എന്നാല്‍ പ്രമേയത്തില്‍ ഇന്ത്യ ഭേദഗതികള്‍ ഒന്നും നിര്‍ദ്ദേശിച്ചില്ല.

പാകിസ്താന്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തു. ഇത് ശ്രീലങ്കയുടെ ആഭ്യന്തര കാര്യമാണെന്നാണ് പാകിസ്താന്റെ നിലപാട്. ഇന്തോനേഷ്യയും വെനസ്വേലയും പ്രമേയത്തെ എതിര്‍ത്തു. ശ്രീലങ്കയിലെ തമിഴര്‍ക്കു നേരെ വംശീയ ആക്രമണമാണ് നടക്കുന്നത് എന്നാണ് ഇന്ത്യയുടെ നിലപാട്. ഇത് വളരെ ഗൗരവമേറിയ കാര്യമാണ് എന്നും ഇക്കാര്യത്തില്‍ സ്വതന്ത്രവും നീതി യുക്തവുമായ അന്വേഷണം വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സമൂഹത്തിന് സ്വീകാര്യമായ രീതിയില്‍ ശ്രീലങ്ക സ്വതന്ത്രമായ അന്വേഷണം നടത്തണം.

എന്നാല്‍ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാണ് എന്നാണ് ശ്രീലങ്കയുടെ നിലപാട്. അമേരിക്കയുടെ പ്രമേയം അംഗീകരിക്കാനാവില്ലെന്നും ശ്രീലങ്ക വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് യു പി എയിലെ പ്രധാന കക്ഷികളിലൊന്നായ ഡി എം കെ കഴിഞ്ഞ ദിവസം മുന്നണി വിട്ടിരുന്നു. പ്രശ്‌നത്തില്‍ സമവായത്തിലെത്താനാകാത്തതിനെ തുടര്‍ന്ന് ഡി എം കെയുടെ അഞ്ച് മന്ത്രിമാരും ഇന്നലെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു.

English summary
Voting on US resolution against Srilanka begins in Geneva. India calls for independent and credible probe in the issue.
 
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X