കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മാനഭംഗം: വിചാരണ റിപ്പോര്‍ട്ട് ചെയ്യാം

Google Oneindia Malayalam News

delhi-high-court
ദില്ലി: ദില്ലിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് ദില്ലി ഹൈക്കോടതിയുടെ അനുമതി. വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. വിവിധ മാധ്യമങ്ങള്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് വിധി.

രാജ്യം ഉറ്റുനോക്കുന്ന ഒന്നാണ് ദില്ലി കൂട്ടമാനഭംഗ കേസിന്റെ വിചാരണ. മാധ്യമങ്ങള്‍ വഴി ഈ നാട്ടിലെ ജനങ്ങളെ വിചാരണ നടപടികള്‍ വീക്ഷിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരായ മാധ്യമങ്ങളുടെ വാദം. മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്ക് കേസിലെ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാം. എന്നാല്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയോ ബന്ധുക്കളുടെയോ മറ്റ് സാക്ഷികളുടെയോ പേര് പരസ്യപ്പെടുത്താന്‍ പാടില്ലെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16 ന് ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്നതാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് 23 കാരിയായ പെണ്‍കുട്ടി മരിക്കുകയായിരുന്നു. ആറുപേരാണ് കേസിലെ പ്രധാന പ്രതികള്‍. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കേസിലെ മുഖ്യപ്രതിയായ രാംസിംഗ് കഴിഞ്ഞ ദിവസം തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. ജനുവരി ഏഴിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്.

English summary
Delhi high court allowed the media to cover trial of Delhi gang rape case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X