എകെജി ഹിന്ദുക്കളുടെ നേതാവല്ല: പിണറായി

ജാതിമത ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്ത നേതാവാണ് എ കെ ജി. എ കെ ജി ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തത് ഹിന്ദു എന്ന നിലയില്‍ അല്ലെന്നും പിണറായി പറഞ്ഞു. കേന്ദ്രത്തിലെ സര്‍ക്കാര്‍ ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. കോണ്‍ഗ്രസ് സി ബി ഐയുടെ നിലവാരം കളഞ്ഞു. ശ്രീലങ്കന്‍ പ്രശ്‌നങ്ങളുടെ പേരില്‍ രാജിവെച്ച ഡിഎംകെയെ വേട്ടയാടാനായി സി ബി ഐയെക്കൊണ്ട് റെയ്ഡ് നടത്തുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി വിട്ടുനില്‍ക്കുന്ന എല്ലാവരും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഇത്.
കാള്‍ടെക്‌സ് ജംഗ്ഷനിലെ എ കെ ജി പ്രതിമയില്‍ പിണറായി വിജയന്‍ പുഷ്പാര്‍ച്ചന നടത്തി. യോഗത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കുടിവെള്ളമേഖലയില്‍ പോലും മുതലാളിത്തം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
ചടങ്ങില്‍ സി പി എം നേതാക്കളായ പി. ജയരാജന്‍, ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, കെ.പി. സഹദേവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications