ആശ്രമ സ്വാമിമാര്‍ തട്ടിപ്പുകാര്‍: ഭദ്രാനന്ദ

കാവിവേഷം മാറ്റി വെള്ളവസ്ത്രമണിഞ്ഞ് മുടിയും താടിയുമെല്ലാം പറ്റെ വെട്ടി പുതിയരൂപഭാവങ്ങളിലാണ് സ്വാമിയെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജും മന്ത്രി ഗണേഷ് കുമാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് തമ്മിലടിയാണെന്ന് സ്വാമി ആരോപിച്ചു. വെള്ളാപ്പള്ളിയും ഗോകുലം ഗോപാലനും തമ്മിലടിയ്ക്കുകയാണെന്ന് പറഞ്ഞ സ്വാമി ഇതൊക്കെ അവസാനിപ്പിച്ച് ശാന്തിയുടെ ലോലത്തേയ്ക്ക് ഇറങ്ങണമെന്ന് ഉപദേശിച്ചു.
തമ്മിലടിയ്ക്കുന്നവരെക്കുറിച്ച് വാര്‍ത്തകള്‍ കൊടുക്കാതെ ആത്മീയസുഖം നല്‍കുന്ന വാര്‍ത്തകള്‍ നല്‍കാനായി മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വാമി ഉപദേശം നല്‍കി.
ഇപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിന് ദുബയിലാണെന്നും ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നുമാണ് ഇദ്ദേഹം മറുപടി നല്‍കിയത്. എന്താണ് ബിസിനസ് എന്ന് ചോദിച്ചപ്പോള്‍ മാന്യമായ ബിസിനസ് എന്നായിരുന്നു മറുപടി.
സമാധാനത്തിനായി ലോകപര്യടനത്തിനു പുറപ്പെടുകയാണു താനെന്നൊരു പ്രഖ്യാപനവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ആദ്യം ശ്രീലങ്കയില്‍ പോകും, അതിനു ശേഷം ലോകനേതാക്കളെ കണ്ടു പര്യടനം നടത്തും. ആര്‍ക്കും ഈ സമാധാനയാത്രയില്‍ പങ്കാളിയാകാമത്രെ.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഹിമവല്‍ അഗ്നി ഡമോക്രാറ്റിക് പാര്‍ട്ടിയെന്നൊരു പാര്‍ട്ടി രൂപീകരിക്കുകയും മലമ്പുഴയില്‍ വിഎസിനെതിരെ മത്സരിക്കുകയും ചെയ്ത ഭദ്രാനന്ത വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.












Click it and Unblock the Notifications