• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാര്‍മര്‍ - ആണ്‍ഭ്രൂണഹത്യയുടെ നാട്

  • By Lakshmi

ജോധ്പൂര്‍: ഇന്ത്യയിലെ പല സംസ്ഥാനങ്ങളും നേടിരുന്ന ഗുരുതരമായ ഒരു സാമൂഹ്യ പ്രശ്‌നമാണ് പെണ്‍ ഭ്രൂണഹത്യ. ഇതിനെതിരെ ഭരണകൂടങ്ങള്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാനും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനമെല്ലാം തുടങ്ങിയിട്ട് നാളേറെയായി. രാജ്യത്ത് ഏറ്റവുമധികം പെണ്‍ഭ്രൂണഹത്യ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. ഇതേ രാജസ്ഥാനില്‍ത്തന്നെ ആണ്‍ഭ്രൂണഹത്യ നടത്തുന്ന ഒരു ഗ്രാമമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വിസിക്കാന്‍ പറ്റുമോ?

വിശ്വസിച്ചേ മതിയാവൂ, ആണ്‍ ഭ്രൂണഹത്യ നടത്തുകയും പെണ്‍കുട്ടികളുടെ ജനനം ആഘോഷിക്കുകയും ചെയ്യുന്നൊരു ഗ്രാമമുണ്ട് രാജസ്ഥാനില്‍. പടിഞ്ഞാറന്‍ രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയിലാണ് ആണ്‍ഭ്രൂണഹത്യ ഒരു സാധാരണ സംഭവമായി നടക്കുന്നത്. പക്ഷേ ഇതിന് പിന്നിലെ കാര്യങ്ങള്‍ തിരിച്ചറിയുമ്പോള്‍ അത് നമ്മളില്‍ കൂടുതല്‍ ആഘാതം സൃഷ്ടിക്കുമെന്നുറപ്പാണ്.

ആണ്‍കുട്ടികളെ വേണ്ടെന്ന് വെയ്ക്കാന്‍ കാരണമാകുന്നത് പെണ്‍കുട്ടികളുടെ വാണിജ്യ മൂല്യം, സംശയിക്കേണ്ട ലൈംഗിക വ്യാപാരം തന്നെയാണ് പെണ്‍കുട്ടികളെ സ്വാഗതം ചെയ്യാന്‍ ഇവിടുത്തുകാരെ പ്രേരിപ്പിക്കുന്നത്. ബാര്‍മര്‍ ജില്ലയിലെ പല ഗ്രാമങ്ങളിലും ആണ്‍ ഭ്രൂണഹത്യ പതിവാണ്. ഇവിടുത്തെ സ്ത്രീകളാകട്ടെ ലൈംഗികവൃത്തി തൊഴിലാക്കിയവരും. ഗര്‍ഭധാരണം നടന്നുകഴിഞ്ഞാല്‍ സ്ത്രീകള്‍ ലിംഗപരിശോധന നടത്തുകയും ആണ്‍കുട്ടിയാണെന്ന് തിരിച്ചറിയുമ്പോള്‍ ഭ്രൂണഹത്യ നടത്തുകയുമാണ് ചെയ്യുന്നത്. പക്ഷേ കുഞ്ഞ് പെണ്ണാണെന്ന് അറിഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ അത് ജനിയ്ക്കുന്നതുവരെ ആഘോഷങ്ങളാണ്.

പെണ്‍കുഞ്ഞ് വളര്‍ന്ന് യുവതിയായിക്കഴിയുമ്പോള്‍ അവളും പതിവ് തൊഴിലായ ലൈംഗികവൃത്തിയിലേയ്ക്ക് എത്തുന്നു. കര്‍മവസ്, സന്‍വ്രദ തുടങ്ങിയ സ്ഥലങ്ങളില്‍ ഏതാണ്ട് നാനൂറോളം വീടുകളുണ്ട്. ഇവിടത്തെ ജനസംഖ്യയില്‍ 30ശതമാനം മാത്രമാണ് പുരുഷന്മാരുള്ളത്. കുടുംബം നയിക്കാനായി സ്ത്രീകള്‍ ലൈംഗികവൃത്തിയിലേര്‍പ്പെടുന്നു. പകല്‍വെളിച്ചത്തില്‍ നടക്കുന്ന നിയമലംഘനം എത്രയോ നാളുകളായി തുടരുന്നതാണ്, ചില എന്‍ജിഒകള്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നതൊഴിച്ചാല്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇന്നെവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി നിന്ന് കച്ചവടക്കാരെ ആകര്‍ഷിക്കുന്നത് ഈ ഗ്രാമങ്ങളിലെ പതിവ് കാഴ്ചയാണ്. സാതിയ എന്നാണ് ഈ വിഭാഗക്കാര്‍ അറിയപ്പെടുന്നത്. 15 മുതല്‍ 45 വയസ്സുവരെയുള്ള സ്ത്രീകളുണ്ട് ഇവിടെ ലൈംഗികവൃത്തി നടത്തുന്നവരുടെ കൂട്ടത്തില്‍. ഈ കുടുംബങ്ങളിലെയെല്ലാം പുരുഷന്മാര്‍ ഈ ജോലിയുടെ ദല്ലാളന്മാരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

പഴയകാലത്ത് രാജ്യത്തിന്റെ പലഭാഗത്തുനിന്നായി കൊണ്ടുവന്ന സ്ത്രീകളെ ഇവിടെ പാര്‍പ്പിയ്ക്കുകയും ഇവര്‍ ലൈംഗികവൃത്തി തൊഴിലായി സ്വീകരിക്കുകയുമാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു. അന്നത്തെക്കാലത്തെ ജന്മികളും മറ്റുമാണ് ഇവരെ ഈ തൊഴിലിലേയ്ക്ക് തള്ളിവിട്ടത്, അന്ന് ഇക്കൂട്ടത്‌ല# സാമന്തിയെന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ദേവദാസി സമൂഹത്തിലെ സ്ത്രീകളെപ്പോലെ വലിയ സമ്പന്ന സാഹചര്യത്തിലായിരുന്നു ഇവിടുത്തെ സ്ത്രീകള്‍ കഴിഞ്ഞിരുന്നത്.

എന്നാല്‍ പിന്നീട് കാലം മാറുകയും സാമന്തി സമ്പ്രദായം ഇല്ലാതാവുകയും ചെയ്തതോടെ ഇവരുടെ കുടുംബങ്ങള്‍ ദാരിദ്ര്യത്തില്‍ അകപ്പെടുകയും പട്ടിണിമാറ്റാന്‍ ലൈംഗികവൃത്തി തൊഴിലായി സ്വീകരിക്കേണ്ടിവരുകയും ചെയ്തു. ഇപ്പോള്‍ ഏതാണ്ട് 40-45 വര്‍ഷങ്ങളായി ഇവരുടെ ജീവിതം ഈ നിലയില്‍ത്തന്നെയാണ് മുന്നോട്ടുപോകുന്നത്. ഈ സ്ത്രീകളില്‍ പലര്‍ക്കും അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലെന്നതാണ് ഇവര്‍ ഈ അവസ്ഥയില്‍ത്തന്നെ തുടരാന്‍ പ്രധാന കാരണം.

English summary
In Rajasthan there is a village where male foeticide is in practice and the birth of a girl child is celebrated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X